‘തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നു’; കെജ്രിവാളും നരേന്ദ്ര മോദിയും ഒരുപോലെയാണെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് രാജ്യവ്യാപകമായി ജാതി സെന്‍സസിനെ കുറിച്ച് സംസാരിച്ചപ്പോള്‍ മോദിയില്‍ നിന്നോ കെജ്രിവാളില്‍ നിന്നോ ഒരു വാക്ക് പോലും കേള്‍ക്കാനായില്ലെന്ന് രാഹുല്‍ പറഞ്ഞു

‘തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നു’; കെജ്രിവാളും നരേന്ദ്ര മോദിയും ഒരുപോലെയാണെന്ന് രാഹുല്‍ ഗാന്ധി
‘തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നു’; കെജ്രിവാളും നരേന്ദ്ര മോദിയും ഒരുപോലെയാണെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കെജ്രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെയാണ്. ഇരുവരും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് രാഹുലിന്റെ പരാമര്‍ശം.

Also Read: ‘ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കും’; പി വി അന്‍വര്‍

കോണ്‍ഗ്രസ് രാജ്യവ്യാപകമായി ജാതി സെന്‍സസിനെ കുറിച്ച് സംസാരിച്ചപ്പോള്‍ മോദിയില്‍ നിന്നോ കെജ്രിവാളില്‍ നിന്നോ ഒരു വാക്ക് പോലും കേള്‍ക്കാനായില്ലെന്ന് രാഹുല്‍ പറഞ്ഞു. മാത്രമല്ല ഗൗതം അദാനിക്കെതിരെ എന്തുകൊണ്ടാണ് കെജ്രിവാള്‍ സംസാരിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു.

‘പ്രധാനമന്ത്രിയും കെജ്രിവാളും പണപ്പെരുപ്പം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അത് നടപ്പിലായില്ല. ഇന്ത്യയില്‍ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമായിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് ഡല്‍ഹി ഭരിച്ച കാലത്താണ് ഇവിടെ വികസനം വന്നത്. കെജ്രിവാളിനോ, ബിജെപിക്കോ അതുപോലെ വികസനം കൊണ്ടുവരാനായിട്ടില്ല’.-രാഹുല്‍ ഗാന്ധി പറഞ്ഞു.

Share Email
Top