ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചതായി രാഹുല്‍ ഗാന്ധി പറഞ്ഞു. വിഷയം പരിശോധിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
Also Read: ‘റെയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ല’: അശ്വിനി വൈഷ്ണവ്
ബിജെപി യുക്തിരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. പക്ഷേ അവര്‍ ഏത് തരത്തിലുള്ള പ്രകോപനം നടത്തിയാലും സഭ പ്രവര്‍ത്തിക്കണം. സഭയില്‍ ചര്‍ച്ച നടക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അവര്‍ എന്നെക്കുറിച്ച് എന്ത് പറഞ്ഞാലും ഡിസംബര്‍ 13 ന് ഒരു സംവാദം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് അദാനിയെ കുറിച്ച് ചര്‍ച്ച ആവശ്യമില്ല. അവര്‍ ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കും, പക്ഷേ സഭ പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.