സവര്‍ക്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് ജാമ്യം

പുണെയിലെ എം.പി/ എം.എല്‍.എ. കോടതിയില്‍ സ്പെഷ്യല്‍ ജഡ്ജ് അമോല്‍ ഷിന്ദേയ്ക്ക് മുമ്പാകെ രാഹുല്‍ഗാന്ധി വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി

സവര്‍ക്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് ജാമ്യം
സവര്‍ക്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് ജാമ്യം

പുണെ: അപകീര്‍ത്തി കേസില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. 2022 ല്‍ ഭാരത് ജോഡോ യാത്രക്കിടെ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് പുണെ കോടതിയാണ് ജാമ്യം അനുവദിച്ചത്.

Also Read:  പോസ്റ്റ് ഓഫീസുകളില്‍ ഇ-കെവൈസിക്ക് തുടക്കം

പുണെയിലെ എം.പി/ എം.എല്‍.എ. കോടതിയില്‍ സ്പെഷ്യല്‍ ജഡ്ജ് അമോല്‍ ഷിന്ദേയ്ക്ക് മുമ്പാകെ രാഹുല്‍ഗാന്ധി വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി. 25,000 രൂപ രാഹുല്‍ ജാമ്യത്തുക കെട്ടിവെക്കണം. ഒരാള്‍ ജാമ്യവും ഹാജരാക്കണം. പുണെയിലെ കോണ്‍ഗ്രസ് നേതാവ് മോഹന്‍ ജോഷിയാണ് രാഹുലിന് വേണ്ടി ആള്‍ജാമ്യം നില്‍ക്കുക.സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പരാതിക്കാരന്‍. ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്.

Share Email
Top