‘ദി ബാഡ്‌സ് ഓഫ് ബോളിവുഡ്’, ‘കിൽ’ എന്നീ പ്രോജക്റ്റുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് രാഘവ് ജുയാൽ. പ്രത്യേകിച്ച്, ‘ബാഡ്‌സ് ഓഫ് ബോളിവുഡിലെ’ രാഘവിന്റെ പ്രകടനം ഏറെ ചർച്ചയാവുകയും വലിയ കയ്യടികൾ നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, നാനി നായകനാകുന്ന ‘ദി പാരഡൈസ്’ എന്ന ചിത്രത്തിലൂടെ താരം തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ‘ദി പാരഡൈസ്’ ഒരു പാൻ വേൾഡ് സിനിമയാണെന്ന് അഭിപ്രായപ്പെട്ട രാഘവ്, നാനിക്കൊപ്പം അഭിനയിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമായാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു.
Also Read: ധനുഷിന്റെ ‘ഇഡ്ഡലി കടൈ’ക്ക് മുന്നിൽ ‘കാന്താര’; ബോക്‌സ് ഓഫീസിൽ പിടിച്ചുനിൽക്കാനാകാതെ ചിത്രം
നാനി നായകനാകുന്ന ‘ദി പാരഡൈസ്’ എന്ന സിനിമയെക്കുറിച്ച് ആവേശത്തിൽ രാഘവ് ജുയാൽ. ഈ ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് ഒഡേലയുടെ കാഴ്ചപ്പാടിനെ രാഘവ് പ്രശംസിച്ചു.”ശ്രീകാന്ത് ഒഡേലയുടെ മുൻ ചിത്രമായ ‘ദസറ’ കണ്ടിട്ടുള്ളവർക്ക് അദ്ദേഹത്തിന്റെ വിഷൻ എന്താണെന്ന് അറിയാമായിരിക്കും. അദ്ദേഹത്തോടൊപ്പം ‘പാരഡൈസ്’ ചെയ്യാൻ കഴിയുന്നത് ഒരു ത്രില്ലിംഗ് ആയ അനുഭവമാണ്,” രാഘവ് പറഞ്ഞു.
നാനിക്കൊപ്പം അഭിനയിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമായാണ് കാണുന്നതെന്നും അദ്ദേഹം ഒരു മികച്ച നടനാണെന്നും രാഘവ് കൂട്ടിച്ചേർത്തു. പാൻ വേൾഡ് സിനിമയാണ് ‘പാരഡൈസ്’ എന്നും സ്പാനിഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്യുന്നുണ്ടെന്നും രാഘവ് വെളിപ്പെടുത്തി.













