നേഴ്സിങ് കോളേജിലെ റാഗിംഗ്;’സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല’,വീണാ ജോർജ്

റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ് വിദ്യാർത്ഥികളുടെ പ്രവർത്തനം എന്ന് മനസിലാകും

നേഴ്സിങ് കോളേജിലെ റാഗിംഗ്;’സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല’,വീണാ ജോർജ്
നേഴ്സിങ് കോളേജിലെ റാഗിംഗ്;’സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല’,വീണാ ജോർജ്

തിരുവനന്തപുരം: കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ് വിദ്യാർത്ഥികളുടെ പ്രവർത്തനം എന്ന് മനസിലാകും. വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.

റാഗിങ് അറിഞ്ഞില്ലെന്ന സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയർ വിദ്യാർഥികൾ എന്തിനു ജൂനിയർ വിദ്യാർത്ഥിളുടെ മുറിയിൽ പോകണം. അതും ഒരിക്കൽ അല്ല. മൂന്നു മാസത്തോളം പീഡനം ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

Share Email
Top