‘റേച്ചല്‍’ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘റേച്ചല്‍’ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് റേച്ചല്‍. എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷ എന്‍ എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. സ്റ്റേറ്റ്, നാഷണല്‍ അവാര്‍ഡ് ജേതാക്കളായ പ്രഗത്ഭര്‍ റേച്ചലിന്റെ സാങ്കേതികമേഖലയില്‍ അണിനിരക്കുന്നുണ്ട്.

സംഗീതം, പശ്ചാത്തലസംഗീതം: ഇഷാന്‍ ഛബ്ര, എഡിറ്റര്‍: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈന്‍: ശ്രീ ശങ്കര്‍, സൗണ്ട് മിക്സ്: രാജകൃഷ്ണന്‍ എം ആര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് പാലോട്, സംഘട്ടനം: രാജശേഖര്‍, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, മേക്കപ്പ്: രതീഷ് വിജയന്‍, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസര്‍: ഹന്നാന്‍ മരമുട്ടം, ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജെ പി, ഫിനാന്‍സ് കണ്‍ട്രോളേഴ്സ്: ഷിജോ ഡൊമിനിക്, റോബിന്‍ അഗസ്റ്റിന്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍: പ്രിയദര്‍ശിനി പി.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി മേനോന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സക്കീര്‍ ഹുസൈന്‍, വിതരണം: ബിഗ് ഡ്രീംസ്, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ്, സ്റ്റില്‍സ്: നിദാദ് കെ എന്‍.

Top