പൊലീസ് വേട്ടയാടുന്നുവെന്ന് ആർ. സുഗതൻ; കസ്റ്റഡി ഉത്തരവിനിടെ കോടതിയിൽ പൊലീസിന് രൂക്ഷ വിമർശനം

ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തേണ്ടതുണ്ടെന്നും, അതിനാൽ പ്രതിയെ കസ്റ്റഡിയിൽ വേണമെന്നുമുള്ള പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു

പൊലീസ് വേട്ടയാടുന്നുവെന്ന് ആർ. സുഗതൻ; കസ്റ്റഡി ഉത്തരവിനിടെ കോടതിയിൽ പൊലീസിന് രൂക്ഷ വിമർശനം
പൊലീസ് വേട്ടയാടുന്നുവെന്ന് ആർ. സുഗതൻ; കസ്റ്റഡി ഉത്തരവിനിടെ കോടതിയിൽ പൊലീസിന് രൂക്ഷ വിമർശനം

ബിജെപി കൗൺസിലർ ആർ. സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ആക്രമണം നടത്തിയെന്ന കേസിലാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകിട്ട് 5.30 വരെയാണ് കസ്റ്റഡി കാലാവധി അനുവദിച്ചിരിക്കുന്നത്.

ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തേണ്ടതുണ്ടെന്നും, അതിനാൽ പ്രതിയെ കസ്റ്റഡിയിൽ വേണമെന്നുമുള്ള പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കൃത്യമായ അന്വേഷണം നടത്തണമെന്നും, തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Also Read:ടിനി ടോമിനെതിരെ ഉടൻ കേസെടുക്കും; അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാളിരാജ് മഹേഷ് കുമാർ

തന്നോട് പൊലീസ് മോശമായി പെരുമാറിയെന്ന് സുഗതൻ കോടതിയിൽ വെളിപ്പെടുത്തി. വാഹനത്തിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നാണ് അദ്ദേഹത്തിന്റെ പരാതി. ഇതിനെത്തുടർന്ന്, പ്രതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത് ആരാണെന്നും വിയ്യൂരിൽ നിന്ന് കൊണ്ടുവന്നവർ തന്നെയാണോ മെഡിക്കൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയതെന്നും കോടതി പൊലീസിനോട് ചോദിച്ചു.

കൂടാതെ, കസ്റ്റഡിയിൽ ലഭിക്കാത്ത പ്രതിക്കൊപ്പം വട്ടിയൂർക്കാവ് എസ്.ഐ എങ്ങനെ പോയി എന്ന് ചോദിച്ച കോടതി, സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ട സി.ഐയോ മറ്റ് ഉദ്യോഗസ്ഥരോ ഹാജരാകണമെന്നും നിർദ്ദേശിച്ചു. അതേസമയം, സുഗതനെ പൊലീസ് മനഃപൂർവം വേട്ടയാടുകയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Share Email
Top