കൊച്ചിയില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

കൊച്ചിയില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

കല്‍പറ്റ: കൊച്ചിയില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയിലായി. എറണാകുളം സ്വദേശികളായ നാല് പേരെയാണ് ലക്കിടിയില്‍ വച്ച് വയനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

മുളന്തുരുത്തി സ്വദേശി ജിത്തു ഷാജി, ചോറ്റാനിക്കര സ്വദേശി അലന്‍ ആന്റണി, പറവൂര്‍ സ്വദേശി ജിതിന്‍ സോമന്‍, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരാണ് പിടിയിലായത്.

കൊലക്കുറ്റത്തിന് പുറമെ മോഷണം, വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഇവര്‍. സംശയാസപ്ദമായ രീതിയില്‍ ലക്കിടിയിയില്‍ വച്ച് കണ്ടതോടെയാണ് പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാലുപേരും വയനാട്ടില്‍ എന്തിന് വന്നു എന്നാണ് പൊലീസ് പരിശോധിക്കുന്നത്. 20നും 26നും ഇടയില്‍ പ്രായമുള്ളവരാണ് നാലുപേരും.

Top