“അദാനിയോട് എതിർത്ത ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരും”; ദിവ്യ എസ് അയ്യരെ മാറ്റിയത്തിൽ തോമസ് ഐസക്

ഉദ്യോഗസ്ഥരെ മാറ്റാൻ സർക്കാരിന് പൂർണ്ണ അധികാരമുണ്ടെങ്കിലും അദാനി ഗ്രൂപ്പുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ സ്വാഭാവികമായും ചോദ്യങ്ങൾ ഉയരുമെന്നും ആ ചോദ്യങ്ങൾ തികച്ചും പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

“അദാനിയോട് എതിർത്ത ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരും”; ദിവ്യ എസ് അയ്യരെ മാറ്റിയത്തിൽ തോമസ് ഐസക്
“അദാനിയോട് എതിർത്ത ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരും”; ദിവ്യ എസ് അയ്യരെ മാറ്റിയത്തിൽ തോമസ് ഐസക്

ദിവ്യ എസ് അയ്യരെ മാറ്റിയ നടപടിയിൽ ഇ.പി. ജയരാജനെ തള്ളി സിപിഎം നേതാവ് തോമസ് ഐസക് രംഗത്ത്. ഉദ്യോഗസ്ഥരെ മാറ്റാൻ സർക്കാരിന് പൂർണ്ണ അധികാരമുണ്ടെങ്കിലും അദാനി ഗ്രൂപ്പുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ സ്വാഭാവികമായും ചോദ്യങ്ങൾ ഉയരുമെന്നും ആ ചോദ്യങ്ങൾ തികച്ചും പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് വിവാദമാക്കേണ്ടതില്ലെന്ന ഇ.പി. ജയരാജന്റെ പ്രസ്താവന തള്ളിയ ഐസക്, തൂത്തുക്കുടി തുറമുഖത്ത് എംഎസ്സി കമ്പനിക്ക് സ്വന്തമായി ടെർമിനൽ ഉള്ളത് കരാർ ലംഘനമാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ നേതൃമാറ്റമല്ല, മറിച്ച് വിവിധ ഘടകങ്ങൾ തയ്യാറാക്കിയ അവലോകന റിപ്പോർട്ടുകളാണ് ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം ഡൽഹിയിൽ വ്യക്തമാക്കി.

Share Email
Top