സി​റി​യ​ക്ക് പി​ന്തു​ണ​യു​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി

അ​സ​ദ് രാ​ജ്യം വി​ട്ട​​ശേ​ഷം സി​റി​യ​യി​ലേ​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്ര​നേ​താ​വി​​ന്റെ സ​ന്ദ​ർ​ശ​നം കൂ​ടി​യാ​യി​രു​ന്നു ഇ​ത്

സി​റി​യ​ക്ക് പി​ന്തു​ണ​യു​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി
സി​റി​യ​ക്ക് പി​ന്തു​ണ​യു​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി

ദോ​ഹ: സി​റി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​നും ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും പി​ന്തു​ണ​യു​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ഷെയ്​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അൽത്താനി ഡമാസ്ക​സി​ൽ. വ്യാ​ഴാ​ഴ്ച സി​റി​യ​ൻ ത​ല​സ്ഥാ​ന​ത്തെ​ത്തി​യ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യെ സി​റി​യ​ൻ ഭ​ര​ണ​ത്ത​ല​വ​ൻ അ​ബു മു​ഹ​മ്മ​ദ് അ​ൽ ജൂ​ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച നടത്തുകയും സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തുകയും ചെയ്തു.

അ​സ​ദ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ വീ​ഴ്ച​ക്ക് പി​ന്നാ​ലെ സി​റി​യ​ൻ അ​തി​ർ​ത്തി​യി​ലെ യു.​എ​ൻ പ്ര​ഖ്യാ​പി​ത നി​ഷ്പ​ക്ഷ മേ​ഖ​ല​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റിയ ഇ​സ്ര​യേ​ൽ സൈ​ന്യം അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വാ​ങ്ങ​ണ​മെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. വ​ട​ക്ക​ൻ സി​റി​യ​യി​ലെ ഗോ​ല​ൻ കു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ ഇ​സ്ര​യേ​ൽ അ​ധി​നി​വേ​ശ സേ​ന​മു​ന്നേ​റ്റ​ത്തെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ മാ​സ​ത്തോ​ടെ ഇ​വി​ടെ അ​തി​ക്ര​മി​ച്ചു ക​ട​ന്ന ഇ​സ്ര​യേ​ൽ സേ​ന സി​റി​യ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Also Read: പ​രീ​ക്ഷ ക്ര​മ​ക്കേ​ട്; പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോ​ട​തി

മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ​യും പ​ങ്കാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​റി​യ​യു​ടെ പു​തി​യ മു​ന്നേ​റ്റ​ത്തി​ന് ഖ​ത്ത​റി​ന്റെ പി​ന്തു​ണ പ്ര​ധാ​ന​മ​ന്ത്രി ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ വാ​ഗ്ദാ​നം ചെ​യ്തു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഏ​റെ ദു​രി​ത​മ​നു​ഭ​വി​ച്ച സി​റി​യ​ൻ ജ​ന​ത ഇ​ന്ന് എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ അ​ർ​ഹി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​സ​ദ് രാ​ജ്യം വി​ട്ട​​ശേ​ഷം സി​റി​യ​യി​ലേ​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്ര​നേ​താ​വി​​ന്റെ സ​ന്ദ​ർ​ശ​നം കൂ​ടി​യാ​യി​രു​ന്നു ഇ​ത്.

Share Email
Top