ഖത്തർ വ്യോമപാത അടച്ചു! വിമാനങ്ങൾ മസ്കത്തിലേക്ക് തിരിച്ചുവിട്ടു, എംബസികൾക്കും പൂട്ടുവീണു

ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അടുത്ത അറിയിപ്പ് വരുന്നത് വരെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി

ഖത്തർ വ്യോമപാത അടച്ചു! വിമാനങ്ങൾ മസ്കത്തിലേക്ക് തിരിച്ചുവിട്ടു, എംബസികൾക്കും പൂട്ടുവീണു
ഖത്തർ വ്യോമപാത അടച്ചു! വിമാനങ്ങൾ മസ്കത്തിലേക്ക് തിരിച്ചുവിട്ടു, എംബസികൾക്കും പൂട്ടുവീണു

ശ്ചിമേഷ്യയിൽ അമേരിക്ക–ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം കടുത്തതോടെ മേഖലയാകെ യുദ്ധഭീതിയിലായി. ഇറാന്റെ പ്രത്യാക്രമണം ശക്തമായ പശ്ചാത്തലത്തിൽ ഖത്തർ വ്യോമപാത അടയ്ക്കുകയും വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അടുത്ത അറിയിപ്പ് വരുന്നത് വരെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണം സംഘർഷം പുതിയ തലത്തിലെത്തിച്ചു. ആക്രമണത്തിൽ എംബസിക്ക് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. നയതന്ത്ര മേഖല ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി പ്രതിരോധ സേന വെടിവെച്ചിട്ടെങ്കിലും രണ്ട് സ്ഫോടനങ്ങൾ കൂടി ഉണ്ടായതായാണ് റിപ്പോർട്ടുകൾ. എംബസി ആക്രമണത്തിന് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

Also Read:ഗൾഫിൽ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്

സുരക്ഷാ കാരണങ്ങളാൽ കുവൈറ്റിലെ അമേരിക്കൻ എംബസിയും സൗദിയിലെ കനേഡിയൻ എംബസിയും അനിശ്ചിതകാലത്തേക്ക് അടച്ചു. റിയാദിലെ സംഘർഷത്തെത്തുടർന്ന് മേഖലയിലെ വിമാന സർവീസുകൾ താറുമാറായി. അബുദാബിയിലേക്ക് പുറപ്പെട്ട രണ്ട് ഇത്തിഹാദ് വിമാനങ്ങൾ ഒമാൻ തലസ്ഥാനമായ മസ്കത്തിലേക്ക് തിരിച്ചുവിട്ടു.

Share Email
Top