ദോഹ: ആഗോള നിക്ഷേപകരെയും സംരംഭകരെയും ആകർഷിക്കുന്നതിനായി വിപ്ലവകരമായ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ. ഫെബ്രുവരി ഒന്നിന് ദോഹയിൽ നടന്ന ‘വെബ് സമ്മിറ്റ് ഖത്തർ 2026’ ലാണ് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി ഈ പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതി പ്രകാരം വിദേശികൾക്ക് സ്പോൺസർ ഇല്ലാതെ തന്നെ ഖത്തറിൽ ദീർഘകാലം താമസിക്കാനും ബിസിനസ് ചെയ്യാനും സാധിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം?
1. സംരംഭകർ
കുറഞ്ഞത് 2,50,000 ഖത്തർ റിയാൽ നിക്ഷേപം നടത്തണം.
ഖത്തർ ഫിൻടെക് ഹബ്, ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രം (Endorsement) ഉണ്ടായിരിക്കണം.
കൃത്യമായ ബിസിനസ് പ്ലാൻ ഉള്ളവർക്കും നവീന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകൾക്കും മുൻഗണന.
Also Read: ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
2. സീനിയർ എക്സിക്യൂട്ടീവുകൾ
നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്ന സി.ഇ.ഒമാർ, ഡയറക്ടർമാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.
സി-സ്യൂട്ട് തസ്തികയിലുള്ളവർക്ക് പ്രതിമാസ ശമ്പളം കുറഞ്ഞത് 50,000 റിയാലും, മറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക് 80,000 റിയാലും ഉണ്ടായിരിക്കണം.
ഉന്നത തസ്തികയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.
പ്രധാന ഗുണങ്ങൾ
സെൽഫ് സ്പോൺസർഷിപ്പ്: മറ്റൊരാളുടെ സ്പോൺസർഷിപ്പ് ഇല്ലാതെ തന്നെ ഖത്തറിൽ താമസിക്കാം.
കുടുംബം: കുടുംബത്തെ സ്പോൺസർ ചെയ്യാനും ബന്ധുക്കൾക്ക് വിസിറ്റ് വിസ എടുക്കാനും സാധിക്കും.
സ്ഥിരത: ജോലി മാറിയാലും റെസിഡൻസി പദവി നഷ്ടപ്പെടില്ല.
റിയൽ എസ്റ്റേറ്റ്: നിശ്ചിത മേഖലകളിൽ വസ്തുവകകൾ സ്വന്തമാക്കാനുള്ള അനുമതിയും ലഭിക്കും.
അപേക്ഷിക്കേണ്ടത് എങ്ങനെ?
ഖത്തറിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ ജുസൂർ (Jusour) വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. രാജ്യത്തെ സ്റ്റാർട്ടപ്പ് മേഖലയെ ശക്തിപ്പെടുത്താൻ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി രണ്ട് ബില്യൺ ഡോളറിന്റെ നിക്ഷേപവും ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.





