ഖത്തർ എയർവേയ്‌സ് സർവീസുകൾ നിർത്തി; ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങളുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും

സുരക്ഷാ കാരണങ്ങളാൽ ഖത്തർ എയർവേയ്‌സ് തങ്ങളുടെ സർവീസുകൾ താൽക്കാലികമായി റദ്ദാക്കി

ഖത്തർ എയർവേയ്‌സ് സർവീസുകൾ നിർത്തി; ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങളുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും
ഖത്തർ എയർവേയ്‌സ് സർവീസുകൾ നിർത്തി; ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങളുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും

ദുബായ്: ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്നതിനിടെ പശ്ചിമേഷ്യൻ വ്യോമപാതകളിൽ കടുത്ത നിയന്ത്രണം. സുരക്ഷാ കാരണങ്ങളാൽ ഖത്തർ എയർവേയ്‌സ് തങ്ങളുടെ സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാനങ്ങൾ പറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. വ്യോമപാത അടച്ചതോടെ യാത്രക്കാർ വെബ്സൈറ്റ് വഴി കൃത്യമായ വിവരങ്ങൾ തിരയണമെന്ന് എയർലൈൻ നിർദ്ദേശിച്ചു.

പ്രവാസി മലയാളിൾക്ക് ആശ്വാസമായി പ്രത്യേക സർവീസുകൾ

യുഎഇയിൽ നിന്നും സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി സ്പൈസ് ജെറ്റും ഇൻഡിഗോയും പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.

Also Read: ഒമാനിൽ ഡ്രോണുകൾക്കും എയർ സ്പോർട്സിനും താൽക്കാലിക നിരോധനം; സുരക്ഷ കർശനമാക്കി സിവിൽ ഏവിയേഷൻ അതോറിറ്റി

സ്പൈസ് ജെറ്റ് (യുഎഇ): ഫുജൈറ വിമാനത്താവളത്തിൽ നിന്ന് കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകൾ നടത്തും.

ചൊവ്വാഴ്ച രാത്രി 8.10-ന് കൊച്ചിയിലേക്ക് സർവീസ് ഉണ്ടാകും.

ബുധനാഴ്ച രണ്ട് സർവീസുകളും വ്യാഴാഴ്ച ഒരു സർവീസും സ്പൈസ് ജെറ്റ് ചാർട്ട് ചെയ്തിട്ടുണ്ട്.

ഇൻഡിഗോ (സൗദി അറേബ്യ): ജിദ്ദയിൽ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇൻഡിഗോ പ്രത്യേക സർവീസ് നടത്തുമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

റദ്ദാക്കിയത് 13,000 സർവീസുകൾ

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ നിന്നുളള വിമാന ഗതാഗതം പൂർണ്ണമായും പ്രതിസന്ധിയിലാണ്. ഫെബ്രുവരി 28 മുതൽ ഇക്കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ നടത്തേണ്ടിയിരുന്ന 32,003 സർവീസുകളിൽ 13,000 എണ്ണവും റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Share Email
Top