പാലാ: പാലായിൽ പെരുമ്പാമ്പിനെ തല്ലിക്കൊന്ന് മാംസമാക്കി വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ ഒരാൾ വനംവകുപ്പിന്റെ പിടിയിലായി. പാലാ വെട്ടുകല്ലേൽ സ്വദേശി ഷിജോ (48) ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഇയാളോടൊപ്പമുണ്ടായിരുന്ന കൂട്ടാളിക്കായി വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എരുമേലി വനംവകുപ്പ് ഷിജോയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മാംസം കണ്ടെടുത്തത്. വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് മൂന്ന് കിലോയോളം വരുന്ന പെരുമ്പാമ്പിന്റെ മാംസമാണ് കണ്ടെടുത്തത്.
പെരുമ്പാമ്പിനെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; ഒരാള്‍ പിടിയിൽ
വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് മൂന്ന് കിലോയോളം വരുന്ന പെരുമ്പാമ്പിന്റെ മാംസമാണ് കണ്ടെടുത്തത്






