യുഡിഎഫിന്റെ മലയോര സമരയാത്രയിൽ പങ്കെടുത്ത് പിവി അൻവർ

ജനങ്ങൾക്ക് വേണ്ടി സംസാരിച്ച് 8 വർഷം ഈ വേദിയിൽ ഇരിക്കുന്നവരെ പിണക്കിയവനാണ് ഞാൻ

യുഡിഎഫിന്റെ മലയോര സമരയാത്രയിൽ പങ്കെടുത്ത് പിവി അൻവർ
യുഡിഎഫിന്റെ മലയോര സമരയാത്രയിൽ പങ്കെടുത്ത് പിവി അൻവർ

മലപ്പുറം: മലയോര കർഷക‍ർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് മലയോര സമരയാത്രയിൽ പങ്കെടുത്ത് പി വി അൻവർ. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരാൻ പോകുകയാണ്. മുപ്പതിനായിരത്തിൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ പിണറായിസത്തിന്റെ അവസാന ആണി അടിക്കുമെന്ന് ജാഥ പരിപാടിയിൽ സംസാരിക്കവെ അൻവർ പറഞ്ഞു.

വന്യജീവി പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേർ കേരളത്തിന്റെ മുഖ്യമന്ത്രിയും വനം മന്ത്രിയുമാണെന്ന് പി വി അൻവർ കുറ്റപ്പെടുത്തി. മൂന്നര കൊല്ലമായി ആർ എസ്‌ എസ്സിന്റെ പണിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ജനങ്ങൾക്ക് വേണ്ടി സംസാരിച്ച് 8 വർഷം ഈ വേദിയിൽ ഇരിക്കുന്നവരെ പിണക്കിയവനാണ് ഞാൻ. നിലമ്പൂരിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത ജനങ്ങളോട് ഈ അഴിമതികൾ തുറന്നു പറയാനാണ് ഞാൻ എംഎൽഎ സ്ഥാനം രാജി വെച്ചതെന്നും അൻവർ കൂട്ടിച്ചേർത്തു.

Share Email
Top