മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Also Read: പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്കിന് കാരണം നേതാക്കന്‍മാര്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യം; മുഖ്യമന്ത്രി
കൊല്‍ക്കത്തയില്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍വെച്ചാണ് പി വി അൻവർ പാര്‍ട്ടി അംഗത്വമെടുത്തത്. അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അന്‍വറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനര്‍ജിയും ട്വീറ്റ് ചെയ്തു. പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനർജി ട്വിറ്ററില്‍ കുറിച്ചു. പാർട്ടിയിൽ സംസ്ഥാന കോ-ഓർഡിനേറ്റർ സ്ഥാനമാണ് ലഭിച്ചിരിക്കുന്നതെന്ന് പി വി അൻവർ പറഞ്ഞു.