എംഎല്‍എ സ്ഥാനം രാജിവെക്കാനൊരുങ്ങി പി.വി അന്‍വര്‍; തീരുമാനം നാളെ

നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്

എംഎല്‍എ സ്ഥാനം രാജിവെക്കാനൊരുങ്ങി പി.വി അന്‍വര്‍; തീരുമാനം നാളെ
എംഎല്‍എ സ്ഥാനം രാജിവെക്കാനൊരുങ്ങി പി.വി അന്‍വര്‍; തീരുമാനം നാളെ

മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച വിവരം പങ്കുവെച്ചത്. ഇതിലായിരിക്കും നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാവുക എന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്നു പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി അൻവർ ഫോണിൽ സംസാരിച്ചിരുന്നു. തൃണമൂലിന്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനം അൻവറിന് നൽകുമെന്നാണ് വിവരം

Share Email
Top