‘ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കും’; പി വി അന്‍വര്‍

എന്നാല്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായാല്‍ ജയം ഉറപ്പ് പറയാനാകില്ലെന്നും തന്റെ കഴിവിന്റെ പരമാവധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കും’; പി വി അന്‍വര്‍
‘ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കും’; പി വി അന്‍വര്‍

തിരുവനന്തപുരം: നിലമ്പൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് പി വി അന്‍വര്‍. ഷൗക്കത്ത് മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കും. അദ്ദേഹത്തെ കുറിച്ച് നേരത്തെ പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടുകൂടിയാണെന്നും അന്‍വര്‍ വ്യക്തമാക്കി. എന്നാല്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായാല്‍ ജയം ഉറപ്പ് പറയാനാകില്ലെന്നും തന്റെ കഴിവിന്റെ പരമാവധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്’; കെ സുധാകരന്‍

എല്‍ഡിഎഫിന്റെ ഒരു സീറ്റ് യുഡിഎഫ് പിടിച്ചെടുക്കാന്‍ പോകുന്ന രാഷ്ട്രീയമാണ് ഇവിടെ വരാന്‍ പോകുന്നത്. അതിന് പ്രാധാന്യമുണ്ട്. ഷൗക്കത്തിനെ കുറിച്ച് മുമ്പ് പറഞ്ഞത് നല്ല ഉദ്ദേശത്തോടുകൂടിയാണ്. രാഷട്രീയത്തേക്കാള്‍ അദ്ദേഹത്തിന്റെ കഴിവ് താന്‍ കണ്ടിട്ടുളളത് കലയിലാണ്. സാംസ്‌കാരിക മേഖലയ്ക്ക് അങ്ങനെയൊരാളെ നഷ്ടപ്പെടാതിരിക്കാനും ആര്യാടന്‍ ഷൗക്കത്തിനോടുളള ഇഷ്ടം കൊണ്ടുമാണ് ഇത് പറഞ്ഞതെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

Share Email
Top