പല ഉപരോധങ്ങളും പയറ്റി നോക്കിയെങ്കിലും റഷ്യയ്ക്കെതിരെ ഒരു വിരൽ പോലും അനക്കാൻ പാശ്ചാത്യ രാജ്യങ്ങൾക്ക് സാധിച്ചിട്ടില്ലെന്നത് വ്യക്തമാണ്. ഒന്നും ഏൽക്കുന്നില്ലെങ്കിലും റഷ്യയെ എങ്ങനെയെങ്കിലും പ്രകോപിപ്പിക്കണമെന്ന തീരുമാനത്തിൽ പലവഴി നോക്കുകയാണ് രാജ്യങ്ങൾ. അതിന്റെ ഭാഗമായിപ്പോൾ റഷ്യയുടെ “ഷാഡോ ഫ്ലീറ്റിനെയാണ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാനും ക്രെംലിന്റെ എണ്ണ വരുമാന സ്രോതസ്സുകൾ നിലനിർത്താനും ഉപയോഗിക്കുന്ന പഴയ കപ്പലുകളുടെ ഒരു വലിയ, രഹസ്യ ശൃംഖലയാണ് റഷ്യയിലെ എണ്ണ ടാങ്കറുകളുടെ ഷാഡോ ഫ്ലീറ്റ്.
ഷാഡോ ഫ്ലീറ്റിൽ പ്രവർത്തിക്കുന്നുന്ന 189 കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനൊരുങ്ങുകയാണ് യൂറോപ്യൻ യൂണിയൻ. ലോകമെമ്പാടും റഷ്യൻ എണ്ണ രഹസ്യമായി കടത്താൻ ഉപയോഗിക്കുന്ന ടാങ്കറുകളുടെ രഹസ്യ ശൃംഖലയായ “ഷാഡോ ഫ്ലീറ്റിൽ” നേരത്തെ ഏർപ്പെടുത്തിയ ഉപരോധങ്ങളെല്ലാം പാളിപ്പോയെന്ന് കണ്ടാണ് പുതിയ ഉപരോധവുമായുള്ള യൂറോപ്യൻ യൂണിയന്റെ രംഗപ്രവേശനം.

ഇതുവരെ ഏർപ്പെടുത്തിയതിൽ വെച്ച് ഏറ്റവും വലിയ ഉപരോധമെന്നാണ് യൂറോപ്യൻ യൂണിയൻ ഇതിനെ വിശേഷിപ്പിച്ചത്. റഷ്യയുടെ ഷാഡോ ഫ്ലീറ്റിൽ പഴയ രഹസ്യ കപ്പലുകളാണ് ഉൾപ്പെടുന്നത്, കൂടുതലും എണ്ണ ടാങ്കറുകളാണ്. ഗവൺമെന്റ് പാശ്ചാത്യ ഉപരോധങ്ങൾ മറികടന്ന് ലോകമെമ്പാടും രഹസ്യമായി എണ്ണ കയറ്റുമതി ചെയ്യാൻ ഇവ ഉപയോഗിക്കുന്നു. ഈ കപ്പലുകൾ പലപ്പോഴും അവയുടെ നീക്കങ്ങൾ രഹസ്യമാക്കി വെക്കുകയും, ഇടയ്ക്കിടെ പതാകകൾ മാറ്റുകയും, വ്യാജ പേരുകളിലോ ഉടമസ്ഥതയിലോ പ്രവർത്തിക്കുകയും ചെയ്യുന്നു. ട്രാക്ക് ചെയ്യപ്പെടാത്തതും, ശരിയായി രജിസ്റ്റർ ചെയ്യാത്തതും, അന്താരാഷ്ട്ര ഷിപ്പിംഗ് നിയമങ്ങൾക്ക് പുറത്തുള്ളതുമായ നിഴലുകളിൽ പ്രവർത്തിക്കുന്നതിനാലാണ് അവയെ “ഷാഡോ ഫ്ലീറ്റ്” എന്ന് വിളിക്കുന്നത്.
Also Read: സൈനിക ശക്തിയിലെ മൂന്നാമൻ, പാക്കിസ്ഥാന് വേണ്ടി നെതർലാൻഡ്‌സ് ഇന്ത്യയെ പിണക്കുമോ?
2022-ൽ റഷ്യയുടെ യുക്രെയ്‌നിലേക്കുള്ള പൂർണ്ണ തോതിലുള്ള അധിനിവേശത്തിനുശേഷം, പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ കർശന ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. യുക്രെയ്നിലെ യുദ്ധത്തിന് റഷ്യ പണം കണ്ടെത്തുന്നത് എണ്ണയിലൂടെയാണ്. അതുകൊണ്ട് തന്നെ ഉപരോധങ്ങളെ അവഗണിച്ച് എണ്ണ വിറ്റ് പണം സമ്പാദിക്കുന്നത് തുടരാൻ, റഷ്യ ഈ ഷാഡോ ഫ്ലീറ്റ് ഉപയോഗിക്കാൻ തുടങ്ങി. ഈ കപ്പലുകൾ അന്താരാഷ്ട്ര ഷിപ്പിംഗ് നിയമങ്ങൾ പാലിക്കുന്നില്ല. കൃത്യമായി വഴികൾ മനസിലാക്കുന്നതിന് ഇവ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഉപയോഗിക്കുന്നു. ഷാഡോ ഫ്ലീറ്റ് രഹസ്യമായി നീങ്ങുമ്പോൾ ഈ സിഗ്നൽ ഓഫാക്കുന്നു. ഈ ടാങ്കറുകളിൽ പലതും 15 വർഷത്തിലേറെ പഴക്കമുള്ളതും ഗ്രീസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാങ്ങിയതുമാണ്.

നിയന്ത്രണങ്ങൾക്കിടയിലും, ഷാഡോ ഫ്ലീറ്റ് പ്രവർത്തനങ്ങളിൽ നിന്ന് റഷ്യ ലാഭം നേടുന്നത് തുടരുകയാണ്. എണ്ണ ഇപ്പോഴും രാജ്യത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിൽ ഒന്നാണ്, കൂടാതെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ വില പരിധികൾക്കിടയിലും കയറ്റുമതി നിലനിർത്താൻ ഷാഡോ ഫ്ലീറ്റ് രാജ്യത്തെ പ്രാപ്തമാക്കുന്നു. അതായത്, ആഗോള എണ്ണവിലയിലെ വർദ്ധനവും ഉപരോധങ്ങൾ മൂലമുണ്ടായ സാമ്പത്തിക നാശനഷ്ടങ്ങളും,നികത്താൻ റഷ്യയെ ഇത് സഹായിച്ചു.
ഈ എണ്ണയുടെ ഭൂരിഭാഗവും ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് വാങ്ങുന്നത് , പലപ്പോഴും G7 രാജ്യങ്ങളുടെ ബാരലിന് 60 ഡോളർ എന്ന വിലയ്ക്ക് താഴെയാണ് ഇതിന്റെ വില. പാശ്ചാത്യ സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ഷിപ്പർമാർ വില നിയന്ത്രണങ്ങൾ പാലിക്കണമെന്ന് തെളിയിക്കണമെന്ന പാശ്ചാത്യ നിയമങ്ങൾ ഉണ്ടായിരുന്നിട്ടും ഈ വിൽപ്പന തുടരുന്നുണ്ട് എന്നത് പാശ്ചാത്യ രാജ്യങ്ങൾക്ക് കിട്ടിയ തിരിച്ചടിയായിരുന്നു.
അതിനിടയിൽ, നാറ്റോയ്ക്ക് പണി കൊടുക്കാൻ പുടിൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൂട്ടുപിടിക്കുന്നുവെന്ന് വാർത്തകളും പുറത്ത് വന്നിരുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷനെ (നാറ്റോ) ഇല്ലാതാക്കാനാണ് പുടിൻ ട്രംപിനെ കൂട്ട് പിടിക്കുന്നത്. നാറ്റോയുടെ പതനത്തിന് തുടക്കം കുറിച്ച് റഷ്യയുമായി അതിർത്തി പങ്കിടുന്ന ഫിൻലൻഡിൽ റഷ്യ സൈനിക വിന്യാസം ആരംഭിച്ചതായാണ് റിപ്പോർട്ട്. 2023 ൽ ഫിൻലൻഡ് നാറ്റോയിൽ ചേർന്നിരുന്നു. തലമുറകളായി നാറ്റോയുടെ ചാലകശക്തിയായിരുന്നു അമേരിക്കയെങ്കിലും, രണ്ടാം ടേമിൽ ട്രംപ് സൈനിക സഖ്യത്തിൽ നിന്ന് പിൻവാങ്ങുകയും നാറ്റോ രാജ്യങ്ങളെ തള്ളിക്കളയുകയും ചെയ്തിരുന്നു.
Also Read: ശത്രുവിന്റെ മുട്ടിടിക്കും, ഇന്ത്യക്കുണ്ട്, ബ്രഹ്മോസിനേക്കാൾ അപകടകാരിയായ ഹൈപ്പർസോണിക് മിസൈൽ!

ട്രംപിന്റെ രണ്ടാം വരവ് അക്ഷരാർത്ഥത്തിൽ നാറ്റോയുടെ തകർച്ചയ്ക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു. അതിനിടിയിലാണ് റഷ്യ കൂടി നാറ്റോക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഫിൻലൻഡുമായുള്ള 830 മൈൽ നീളമുള്ള അതിർത്തിയിൽ റഷ്യ സൈനിക അടിസ്ഥാന സൗകര്യങ്ങളും വിന്യാസവും വർദ്ധിപ്പിച്ചതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി ടെന്റുകൾ, സൈനിക വാഹനങ്ങൾക്കായുള്ള പുതിയ വെയർഹൗസുകൾ, യുദ്ധവിമാനങ്ങൾക്കായുള്ള ശക്തിപ്പെടുത്തിയ ഷെൽട്ടറുകൾ, ഒരു ഹെലികോപ്റ്റർ താവളത്തിലെ നിർമ്മാണം എന്നിവയെല്ലാം അതിർത്തിയിൽ നിന്നും കാണുന്ന ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫിൻലൻഡിന് പുറമെ, അതിർത്തിക്കടുത്തുള്ള ആർട്ടിക് മേഖലയിൽ റഷ്യ സൈനിക സാന്നിധ്യവും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നുവെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം ആർട്ടിക് തുറമുഖ നഗരമായ മർമാൻസ്‌കിനടുത്തുള്ള ഒരു താവളത്തിലേക്ക് റഷ്യൻ ഹെലികോപ്റ്ററുകൾ തിരിച്ചെത്തിയതായും, അതേ മേഖലയിലെ ഒലെന്യ വ്യോമതാവളത്തിൽ ഡസൻ കണക്കിന് യുദ്ധവിമാനങ്ങൾ വിന്യസിച്ചതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ട് താവളങ്ങളും ഫിൻലാൻഡുമായുള്ള അതിർത്തിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ്.
നാറ്റോയെ തളർത്തി റഷ്യക്കൊപ്പം നിൽക്കാനാണ് അധികാരത്തിലേറിയതിന് ശേഷം ട്രംപ് സ്വീകരിച്ച നിലപാട്. ഇരട്ട താപ്പ് പണ്ടേ കൈവശമുള്ളത്കൊണ്ട് തന്നെ ട്രംപിനെ പൂർണമായും എന്തായാലും പുടിൻ വിശ്വസിക്കില്ല. പക്ഷെ ട്രംപിന്റെ നിലപാടും പുടിന്റെ നീക്കങ്ങളുമെല്ലാം നിലവിൽ പണികൊടുത്തിരിക്കുന്നത് നാറ്റോയ്ക്കാണ്..!
വീഡിയോ കാണാം…