പുഷ്പ എന്നാ സുമ്മാവാ; 40 മില്യണ്‍ വ്യൂവുമായി പുഷ്പയിലെ ഗാനം ട്രെന്‍ഡിങില്‍

പുഷ്പ എന്നാ സുമ്മാവാ; 40 മില്യണ്‍ വ്യൂവുമായി പുഷ്പയിലെ ഗാനം ട്രെന്‍ഡിങില്‍

ല്ലു അര്‍ജുന്‍ എന്ന താരത്തെ പാന്‍ ഇന്ത്യന്‍ നിലയിലേക്ക് ഉയര്‍ത്തിയ സിനിമയാണ് പുഷ്പ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായും വളരെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പുഷ്പ: ദ റൂളിലെ ആദ്യഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 24 മണിക്കൂറു കൊണ്ട് 15 രാജ്യങ്ങളില്‍ പുഷ്പ ട്രെന്‍ഡിങ് ആണിപ്പോള്‍. 40 മില്യണ്‍ ആളുകളാണ് ഇതിനോടകം പാട്ടു കേട്ടിട്ടുള്ളത്. രണ്ടു മില്യണിനടുത്ത് യൂട്യൂബില്‍ ലൈക്കും ഉണ്ട്. ഇന്ത്യന്‍ സിനിമയുടെ എല്ലാ റെക്കോഡുകളും തകിടം മറിച്ചിരിക്കുകയാണ് പുഷ്പ രാജ്. ടി സീരീസിന്റെ യൂട്യൂബ് ചാനലുകളിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. നാല് മിനിറ്റ് ദൈര്‍ഘ്യമുളള ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്.

സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. അണിയറയില്‍ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ വലിയ കാത്തിരിപ്പിലുമാണ്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അര്‍ജുന്‍ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

അഞ്ച് ഭാഷകളിലായി ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തില്‍ റിലീസിനെത്തുക. രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയില്‍ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതില്‍ ഉള്‍പ്പെടും എന്നാണ് സൂചനകള്‍.

Top