‘പുഷ്‍പ 2’ ആകെ നേടിയ കളഷൻ; പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍

ജനുവരി 6 ന് പുറത്തുവിട്ട കണക്ക് പ്രകാരം പുഷ്പ 2 ന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 1831 കോടി ആയിരുന്നെങ്കില്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് അത് 1871 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്

‘പുഷ്‍പ 2’ ആകെ നേടിയ കളഷൻ; പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍
‘പുഷ്‍പ 2’ ആകെ നേടിയ കളഷൻ; പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍

നുവരി 6 ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരമാണ് പുഷ്പ 2 ബാഹുബലി 2 നെ പിന്തള്ളി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റ് എന്ന സ്ഥാനം നേടിയത്. ജനുവരി 30 ന് ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ കളക്ഷ​ൻ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജനുവരി 6 ന് പുറത്തുവിട്ട കണക്ക് പ്രകാരം പുഷ്പ 2 ന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 1831 കോടി ആയിരുന്നെങ്കില്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് അത് 1871 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

അതേസമയം സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു പുഷ്പ 2. ആദ്യ ഭാഗം നേടിയത് വന്‍ ജനപ്രീതി ആയിരുന്നു. പ്രത്യേകിച്ചും ചിത്രം ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ വൻ വിജയമായിരുന്നു. തെന്നിന്ത്യയിലേതിനേക്കാള്‍ ചിത്രം വിജയിച്ചത് ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിലാണ്. ഒടിടിയിലും ചിത്രം വന്‍ നേട്ടമാണ് നേടിക്കൊണ്ടിരിക്കുന്നത്. സുകുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Share Email
Top