യു.എന്‍ അമേരിക്കയുടെ കൈയിലെ കളിപ്പാവ; വ്യക്തമായ തെളിവ് നല്‍കി റഷ്യ

യുദ്ധം മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ ഇതുവരെ രണ്ട് റഷ്യന്‍ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന യുഎന്നിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലോകം ചര്‍ച്ചചെയ്യുന്നത്

യു.എന്‍ അമേരിക്കയുടെ കൈയിലെ കളിപ്പാവ; വ്യക്തമായ തെളിവ് നല്‍കി റഷ്യ
യു.എന്‍ അമേരിക്കയുടെ കൈയിലെ കളിപ്പാവ; വ്യക്തമായ തെളിവ് നല്‍കി റഷ്യ

ഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ റഷ്യയെ പാടെ തള്ളുന്ന രീതിയാണ് യു.എന്നും സ്വീകരിച്ചുവന്നിരിക്കുന്നത്. അമേരിക്കയുടെ കളിപ്പാവയെന്ന യുഎന്നിനുള്ള ഇരട്ടപ്പേര് ശരിവെയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുദ്ധം മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന സാഹചര്യത്തില്‍ ഇതുവരെ രണ്ട് റഷ്യന്‍ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന യുഎന്നിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലോകം ചര്‍ച്ചചെയ്യുന്നത്. യുഎന്നിനെതിരെ വന്‍ പ്രതിഷേധവുമാണ് റഷ്യന്‍ ജേണലിസ്റ്റ് യൂണിയന്റെ ഭാഗത്ത് നിന്നുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊല്ലപ്പെടുകയോ വിചാരണ ചെയ്യപ്പെടുകയോ ചെയ്ത റഷ്യന്‍ റിപ്പോര്‍ട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങളൊന്നും യുനെസ്‌കോയുടെ ഏറ്റവും പുതിയ സുരക്ഷാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാത്തതാണ് റഷ്യന്‍ മാധ്യമപ്രവര്‍ത്തകരുടെ രോഷത്തിനിടയാക്കിയിട്ടുള്ളത്.

ഈ മാസമാദ്യം യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ, സംഘടനയുടെ ‘പത്രപ്രവര്‍ത്തകരുടെ സുരക്ഷയും ശിക്ഷാനടപടിയുടെ അപകടവും സംബന്ധിച്ച റിപ്പോര്‍ട്ട്’ അവതരിപ്പിച്ചു. 2022, 2023 വര്‍ഷങ്ങളില്‍ 162 മാധ്യമപ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയ നിര്‍മ്മാതാക്കള്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി പ്രസിദ്ധീകരണത്തില്‍ പറയുന്നു. എന്നാല്‍, യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിന് ശേഷം രണ്ട് റഷ്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി മാത്രമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. ഇതാണ് റഷ്യന്‍ മാധ്യമപ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്.

Russia-Ukraine war

Also Read: ഹൂതികൾ അമേരിക്കയെ നാണം കെടുത്തി; തുറന്ന് പറഞ്ഞ് മുൻ യു.എസ് സൈനിക ഉദ്യോഗസ്ഥരും മാധ്യമങ്ങളും


റഷ്യന്‍ ജേണലിസ്റ്റ് യൂണിയന്‍ പറയുന്നതിനനുസരിച്ച് 2022-23 കാലയളവില്‍ കൊല്ലപ്പെടുകയോ, വിചാരണ ചെയ്യപ്പെടുകയോ ചെയ്ത റഷ്യന്‍ പത്രപ്രവര്‍ത്തകരെക്കുറിച്ചുള്ള ഡാറ്റ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ്. രണ്ട് റഷ്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയെങ്കിലും, മറ്റ് സംഭവങ്ങളോ, റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ വ്യാപകമായ പ്രതികൂല സാഹചര്യങ്ങളോ പരാമര്‍ശിക്കപ്പെടാത്തതും മാധ്യമപ്രവര്‍ത്തകരുടെ രോഷത്തിന് വഴിവെച്ചിട്ടുണ്ട്.

റഷ്യയിലെ പത്രപ്രവര്‍ത്തകരുടെ മിസ്സിംഗ് സംഭവങ്ങളും സമ്പൂര്‍ണ വിവരങ്ങളും സമഗ്രമായി ഉള്‍പ്പെടുത്താന്‍ ഇപ്പോള്‍ യുഎന്നിനോട് ഇവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. യുനെസ്‌കോയുടെ റിപ്പോര്‍ട്ടില്‍ സംഘര്‍ഷങ്ങളിലെ എല്ലാ കക്ഷികളെയും ഒരുപോലെ കാണണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. യുനെസ്‌കോയുടെ റിപ്പോര്‍ട്ടുകളും ആര്‍ജെയുവിന്റെ പ്രമേയങ്ങളും, പത്രപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര സുരക്ഷയും പ്രവര്‍ത്തന സ്വാതന്ത്ര്യവും വര്‍ദ്ധിപ്പിക്കാനുള്ള ആഗോള ആവശ്യകതയെ ഉന്നയിക്കുന്നു. ഈ ഒരൊറ്റ സംഭവത്തിലൂടെ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയും അവരുമായി ബന്ധപ്പെട്ട ആഗോള സംഘടനകളുടെ ഉത്തരവാദിത്വവും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെ ദൃഢമാക്കുന്നു.

Russian Journalist

Also Read: റഷ്യയ്ക്ക് എതിരെ നാറ്റോയുടെ ‘ വാര്‍ഫെയര്‍ സെന്റര്‍’; തിരിച്ചടിക്കുമെന്ന് റഷ്യ

റഷ്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ യുനെസ്‌കോയുടെ ‘പത്രപ്രവര്‍ത്തകരുടെ സുരക്ഷയും ശിക്ഷാനടപടിയുടെ അപകടവും’ എന്ന റിപ്പോര്‍ട്ടിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്, റിപ്പോര്‍ട്ടില്‍ വസ്തുനിഷ്ഠയുടെയും നിഷ്പക്ഷതയുടെയും കുറവുണ്ടെന്ന വസ്തുത നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. റഷ്യന്‍ മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം യുനെസ്‌കോയുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. റഷ്യന്‍ പത്രപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് യുക്രെയ്ന്‍ ഭരണകൂടം കൊലപ്പെടുത്തിയതായി ആര്‍ജെയു ചൂണ്ടിക്കാണിക്കുന്നു. മോസ്‌കോ നേരത്തെ സമര്‍പ്പിച്ച റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ യുനെസ്‌കോ അവഗണിച്ചതായും ഇപ്പോള്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

2022 ല്‍ യുക്രെയ്ന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഡ്യൂട്ടി ലൈനില്‍ കുറഞ്ഞത് 30 റഷ്യന്‍ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ജൂണ്‍ മാസത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവയും റിപ്പോര്‍ട്ടിനെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. യുനെസ്‌കോ ‘മനഃപൂര്‍വം വസ്തുതകള്‍ വളച്ചൊടിക്കുകയാണ് ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തിയിരുന്നു. യുനെസ്‌കോ റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങള്‍ സംയോജിപ്പിക്കാത്തത് റഷ്യന്‍ വക്താക്കള്‍ ശ്രദ്ധയില്‍പ്പെടുത്തി.

United Nations

Also Read: ഗള്‍ഫ് രാജ്യങ്ങളുമായി ചങ്ങാത്തം; പുതിയ അടവുമായി ബ്രിട്ടണ്‍

ആഗോള മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയെ പ്രതിനിധീകരിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഒരു ഡോക്യുമെന്റില്‍ റഷ്യയെ സംബന്ധിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാത്തതില്‍ സാരമായ വിമര്‍ശനങ്ങള്‍ ഉയരുന്നു. നിഷ്പക്ഷതയും സമഗ്രതയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം യുനെസ്‌കോയെ സംബന്ധിച്ച് പ്രധാനം ആണ്, എന്നാല്‍ രാജ്യാന്തര സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത് എല്ലായ്പ്പോഴും സാധ്യമാകില്ല എന്നും അന്താരാഷ്ട്ര നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങള്‍ റഷ്യയെ പാടെ അവഗണിക്കുന്ന ഒരു കാഴ്ചയാണ് ഈ ഒരു സംഭവത്തോടെ വെളിവായിരിക്കുന്നത്. റഷ്യയിലെ മാധ്യമപ്രവര്‍ത്തകരെ കാണാതായതോ അതോ കൊല്ലപ്പെട്ടതോ ആണെന്നുള്ള ഒരു വിവരവും യുഎന്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കാത്തതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

Joe Biden

Also Read:ഇറാൻ ഉടൻ ആണവശക്തിയാകും, വെളിപ്പെടുത്തൽ നടത്തി ഫ്രാൻസിൻ്റെ ഇൻ്റലിജൻസ് മേധാവി രംഗത്ത്

യുഎന്നിന്റെ പിടിപ്പുകേടാണ് ഈയൊരു സംഭവത്തോടെ വെളിവായിരിക്കുന്നത്. മുതലാളിത്ത രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ മനുഷ്യജീവനുകള്‍ക്ക് പോലും യു.എന്‍ ഇവിടെ വിലകല്‍പ്പിക്കുന്നില്ല. രാജ്യാന്തര നിയമങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെയാണെന്നിരിക്കെ റഷ്യയ്ക്ക് മാത്രം വേറൊരു നിയമം എന്ന രീതിയാണ് യുഎന്നിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

Share Email
Top