സിറിയയ്ക്ക് ഇറാന്റെയും റഷ്യയുടെയും പരസ്യ പിന്തുണ

സിറിയയിലെ കലാപം ഇല്ലാതാക്കാന്‍ ഇറാന്‍ ഏത് സഹകരണത്തിനും തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ബഷര്‍ ഭരണകൂടത്തെ അറിയിച്ചിരുന്നു

സിറിയയ്ക്ക് ഇറാന്റെയും റഷ്യയുടെയും പരസ്യ പിന്തുണ
സിറിയയ്ക്ക് ഇറാന്റെയും റഷ്യയുടെയും പരസ്യ പിന്തുണ

സിറിയയിലെ ആഭ്യന്തര യുദ്ധമാണ് ഇപ്പോള്‍ പശ്ചിമേഷ്യയിലെ മറ്റൊരു വിപത്തായി മാറിയിരിക്കുന്നത്. 2011ല്‍ ഉണ്ടായ യുദ്ധത്തിന്റെ സമാന സാഹചര്യത്തിലൂടെയാണ് സിറിയയിലെ ജനങ്ങള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. വിമത പോരാളികളെ നേരിടാനുള്ള സൈനിക ശേഷി സിറിയക്കില്ല എന്നതാണ് വസ്തുത. ഇക്കാരണം കൊണ്ടുതന്നെ റഷ്യയും ഇറാനും സിറിയയ്ക്ക് കൈത്താങ്ങായി കൂടെയുണ്ട്.

സിറിയയില്‍ ആയിരക്കണക്കിന് വരുന്ന വിമത പോരാളികള്‍ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ സിറിയയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ രംഗത്ത് എത്തിയതോടെ, വിമത പോരാളികള്‍ക്ക് ഇനി അധിക ദിവസം സിറിയയില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. കാരണം മധ്യേഷ്യയിലെ പ്രബല ശക്തിയായ ഇറാന്‍ സൈനികര്‍ക്കു മുന്നില്‍ വിമത പോരാളികളുടെ ആക്രമണം ഫലം കാണില്ല. ഇറാന്‍ സൈന്യത്തിന്റെ കൈവശമുള്ള അത്യാധുനിക ആയുധങ്ങള്‍ പുറത്തെടുത്താല്‍ ക്ഷണനേരംകൊണ്ട് വിമതപോരാളികള്‍ കീഴടങ്ങും.

Bashar Al Assad

Also Read: യു.എന്‍ അമേരിക്കയുടെ കൈയിലെ കളിപ്പാവ; വ്യക്തമായ തെളിവ് നല്‍കി റഷ്യ

ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ നേതൃത്വത്തിലുള്ള വിമതര്‍ അലപ്പോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി ലണ്ടന്‍ ആസ്ഥാനമായുള്ള യുദ്ധ നിരീക്ഷകരായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ഇറാന്റെ ഇടപെടലുണ്ടായത്.

സിറിയന്‍ ഭരണകൂടം ദീര്‍ഘകാലമായി വിദേശ പിന്തുണയെ ആശ്രയിക്കുന്നു കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പ്രത്യേകിച്ചും അലപ്പോയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള 2016 ലെ യുദ്ധത്തില്‍, റഷ്യന്‍ വ്യോമസേനയുടെ ഇടപെടല്‍ നിര്‍ണായകമായി. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഇറാനിയന്‍ സേനയെ സിറിയന്‍ ഭരണകൂടം വളരെയധികം ആശ്രയിക്കുന്നു. സിറിയയിലെ കലാപം ഇല്ലാതാക്കാന്‍ ഇറാന്‍ ഏത് സഹകരണത്തിനും തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ബഷര്‍ ഭരണകൂടത്തെ അറിയിച്ചിരുന്നു.

Syrian Civil War

Also Read:ഹൂതികൾ അമേരിക്കയെ നാണം കെടുത്തി; തുറന്ന് പറഞ്ഞ് മുൻ യു.എസ് സൈനിക ഉദ്യോഗസ്ഥരും മാധ്യമങ്ങളും

അതേസമയം, വിമതരുടെ നിയന്ത്രണത്തിലുള്ള നഗരമായ ഇദ്ലിബില്‍ റഷ്യന്‍, സിറിയന്‍ ജെറ്റ് വിമാനങ്ങള്‍ ആക്രമണം നടത്തിയതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് കലാപകാരികളെ നഗരം വിട്ട് പോകാന്‍ നിര്‍ബന്ധിതരാക്കിയേക്കും. ഇതിനിടെ, ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചുവെന്നും അതിനാല്‍ ഞങ്ങള്‍ക്ക് ആ ഗ്രൂപ്പിനെക്കുറിച്ച് ആശങ്കയുണ്ടെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളീവന്‍ പറഞ്ഞു. ‘സിറിയയില്‍ സമാധാനവും സുസ്ഥിരതയും കൊണ്ടുവരാന്‍ കഴിയുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

സിറിയന്‍ പ്രദേശത്തിന്റെ ഏകദേശം 70 ശതമാനം അസദ് ഭരണത്തിന്റെ നിയന്ത്രണത്തിലാണ്. ശേഷിക്കുന്ന പ്രദേശങ്ങള്‍ പ്രതിപക്ഷ ഗ്രൂപ്പുകളുടെയും കുര്‍ദിഷ് സേനകളുടെയും അമേരിക്ക- തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെയും നിയന്ത്രണത്തിലാണ്. സിറിയന്‍ സര്‍ക്കാര്‍ സേനയും വിമത പോരാളികളും തമ്മിലുള്ള 2016 ലെ അലപ്പോയിലെ യുദ്ധ വിജയത്തിന് പിന്നില്‍ റഷ്യയുടെയും ഇറാന്റെയും കൈകടത്തലുകള്‍ ആയിരുന്നു.

Air attack

Also Read: റഷ്യയ്ക്ക് എതിരെ നാറ്റോയുടെ ‘ വാര്‍ഫെയര്‍ സെന്റര്‍’; തിരിച്ചടിക്കുമെന്ന് റഷ്യ

സിറിയയിലെ ടാര്‍ട്ടസിലെ നാവിക താവളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റഷ്യ തങ്ങളുടെ സൈനിക സാന്നിധ്യം ഉറപ്പിച്ചു. അതിര്‍ത്തിക്കടുത്തുള്ള കുര്‍ദിഷ് പിന്തുണയുള്ള വിമത ഗ്രൂപ്പുകളെ ലക്ഷ്യം വെച്ചായിരുന്നു റഷ്യയുടെ ഈ നടപടി. ഇത് റഷ്യയ്ക്ക് ഒരു സ്ഥിരമായ പ്രതിരോധവും പ്രാദേശിക മേല്‍ക്കൈയും നല്‍കുന്നു.

മാത്രമല്ല, റഷ്യയുടെ ഇടപെടലുകള്‍ പ്രത്യേകിച്ച് 2015 മുതല്‍ ബഷാര്‍ അല്‍-അസദിന്റെ ഭരണകൂടത്തെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായി. റഷ്യയും ഇറാനും ചേര്‍ന്ന് സിറിയയിലെ സംഘര്‍ഷ മേഖലകളെ കുറിച്ചുള്ള സമവായങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും വ്യവസ്ഥകള്‍ പലപ്പോഴും പാലിക്കപ്പെട്ടില്ല എന്നതാണ് സത്യം. അലപ്പോയ്ക്കുള്ളില്‍ സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അനുകൂല സ്റ്റേഷനായ ഷാം എഫ്എം റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സംഘര്‍ഷം രൂക്ഷമായതോടെ അലെപ്പോയിലെ രണ്ട് പ്രധാന പൊതു ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

HTS

Also Read:ഗള്‍ഫ് രാജ്യങ്ങളുമായി ചങ്ങാത്തം; പുതിയ അടവുമായി ബ്രിട്ടണ്‍

സാധാരണക്കാരായ ജനങ്ങള്‍ക്ക് പലയിടങ്ങളിലും അവശ്യ സേവനങ്ങള്‍ ലഭിക്കുന്നതില്‍ അനുഭവപ്പെടുന്ന വെല്ലുവിളികള്‍ അവരെ മാനസികവും ഭൗതികവുമായ തകര്‍ച്ചയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അതേസമയം, സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ യുഎന്‍ അടിയന്തരമായി ഇടപെടണമെന്നാണ് മറ്റ് ലോകരാജ്യങ്ങള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Share Email
Top