ഫിഫ ക്ലബ് ലോകകപ്പ്; ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി പിഎസ്ജി സെമിയില്‍

മെഴ്സിഡസ്-ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡൗ, ഡെംബലെ എന്നിവര്‍ പി എസ് ജിക്കായി ഗോള്‍ നേടി.

ഫിഫ ക്ലബ് ലോകകപ്പ്; ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി പിഎസ്ജി സെമിയില്‍
ഫിഫ ക്ലബ് ലോകകപ്പ്; ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി പിഎസ്ജി സെമിയില്‍

ന്യൂയോര്‍ക്ക്: ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി പാരിസ് സെന്റ് ജര്‍മന്‍ ഫിഫ ക്ലബ് വേള്‍ഡ് കപ്പ് സെമിയിലേക്ക് പ്രവേശിച്ചു. മെഴ്സിഡസ്-ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡൗ, ഡെംബലെ എന്നിവര്‍ പി എസ് ജിക്കായി ഗോള്‍ നേടി. പി എസ് ജി യുടെ വില്യന്‍ പാച്ചോ, ലൂക്കാസ് ഹെര്‍ണാണ്ടസ് എന്നിവര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായെങ്കിലും ബയേണിന് ഗോള്‍ നേടി തിരിച്ചുവരാനായില്ല.

Also Read: വെടിക്കെട്ട് നിർത്താതെ വൈഭവ്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യൻ യുവനിര

സൂപ്പര്‍ താരം ജമാല്‍ മുസിയാലയ്ക്ക് ഗുരുതര പരിക്കേറ്റത് ബയേണിന് തിരിച്ചടിയായി. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിലായിരുന്നു പരിക്കേറ്റത്. പി എസ് ജി യുടെ പെനാല്‍റ്റി ബോക്‌സില്‍ മുസിയാലയുടെ കാല്‍ പി എസ് ജി ഗോള്‍ കീപ്പര്‍ ഡോണറുമ്മയുടെ കാലില്‍ കൂട്ടിമുട്ടുകയായിരുന്നു. മുസിയാലയുടെ പരിക്കുകണ്ട് ഡോണറുമ്മ തലയില്‍ കൈവെയ്ക്കുന്നതും കാണാമായിരുന്നു. ഇത് പരിക്കിന്റെ വ്യാപ്തി വ്യക്തമാക്കി. എത്രകാലം താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമല്ല. റയല്‍ മാഡ്രിഡും പിഎസ്ജിയും തമ്മിലുള്ള രണ്ടാം സെമി വ്യാഴാഴ്ച പുലര്‍ച്ചെ 12.30ന് നടക്കും. ന്യൂയോര്‍ക്കിലെ ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് രണ്ടു സെമി ഫൈനലുകളും നടക്കുന്നത്.

Share Email
Top