പിഎസ്‌സി പരീക്ഷാ ക്രമക്കേട്! വിജിലൻസ് റിപ്പോർട്ട് ഇന്ന് കൈമാറും

ഇന്ന് ചേരുന്ന പിഎസ്‌സി ബോർഡ് യോഗം ഈ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യും

പിഎസ്‌സി പരീക്ഷാ ക്രമക്കേട്! വിജിലൻസ് റിപ്പോർട്ട് ഇന്ന് കൈമാറും
പിഎസ്‌സി പരീക്ഷാ ക്രമക്കേട്! വിജിലൻസ് റിപ്പോർട്ട് ഇന്ന് കൈമാറും

സൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ആഭ്യന്തര വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് കൈമാറും. ഇന്ന് ചേരുന്ന പിഎസ്‌സി ബോർഡ് യോഗം ഈ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യും. അന്വേഷണ സംഘത്തെ സഹായിക്കാൻ പിഎസ്‌സി സെക്രട്ടറിയെ ഒഴിവാക്കി ചെയർമാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതും, ആ കമ്മിറ്റിയിലെ ഉദ്യോഗസ്ഥ പരീക്ഷാ ക്രമക്കേടിനെ ന്യായീകരിച്ച് ഫേസ്ബുക്കിൽ കുറിച്ചതും യോഗത്തിൽ വൻ ചർച്ചകൾക്ക് വഴിവെച്ചേക്കും.

ഇതിനൊപ്പം ആലപ്പുഴയിൽ ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിൽ ജില്ലാ ഓഫീസറുടെ റിപ്പോർട്ടും ഇന്ന് പിഎസ്‌സി ചെയർമാന് കൈമാറും. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാരനായ സ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ കർശന നടപടിക്ക് ഇതിൽ ശുപാർശ ചെയ്തേക്കും.

Share Email
Top