പി.എസ്.സി പരീക്ഷാ ക്രമക്കേട്; കേന്ദ്ര ഇടപെടൽ തേടി ബി.ജെ.പി നേതൃത്വം, രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തും

ഭരണഘടനയുടെ ആർട്ടിക്കിൾ 317 നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതിക്ക് ശിപാർശ നൽകിയിരുന്നു

പി.എസ്.സി പരീക്ഷാ ക്രമക്കേട്; കേന്ദ്ര ഇടപെടൽ തേടി ബി.ജെ.പി നേതൃത്വം, രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തും
പി.എസ്.സി പരീക്ഷാ ക്രമക്കേട്; കേന്ദ്ര ഇടപെടൽ തേടി ബി.ജെ.പി നേതൃത്വം, രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ നടപടി ശക്തമാക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം രാഷ്ട്രപതിയെ സമീപിക്കുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എം.പിമാരായ സി. സദാനന്ദൻ, പി.ടി. ഉഷ എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി ഇന്ന് (നവംബർ 5) ഉച്ചക്ക് കൂടിക്കാഴ്ച നടത്തുന്നത്. മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ബി.ജെ.പി സംഘത്തിന്റെ ഈ നീക്കം. ഇതിനിടെ, പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പദവിയിൽ നിന്ന് പിരിച്ചുവിടണമെന്ന മുൻ ഗവർണറുടെ ആവശ്യത്തെ പിന്തുണച്ച് നിലവിലെ ഗവർണർ ഓം പ്രകാശ് മാഥൂറും രാഷ്ട്രപതിക്ക് കത്തയച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 317 നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതിക്ക് ശിപാർശ നൽകിയിരുന്നു. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഗവർണർ ഭരണഘടനാ സ്ഥാപനത്തിനെതിരെ ഇത്തരമൊരു അസാധാരണ നടപടി സ്വീകരിക്കുന്നത്. ക്രമക്കേടിൽ അന്വേഷണം പുരോഗമിക്കവേ ചെയർമാനും അംഗങ്ങളും സംശയനിഴലിലാണെന്നും കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ഇവരെ മാറ്റിനിർത്തണമെന്നുമാണ് ഗവർണറുടെ നിലപാട്.

Also Read:തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇനി റോബോട്ടിക് സർജറിയും; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ

അതേസമയം, മന്ത്രിസഭയോട് ആലോചിക്കാതെ പി.എസ്.സി ഭാരവാഹികളെ പിരിച്ചുവിടാൻ മുൻ ഗവർണർ നൽകിയ ശുപാർശയുടെ നടപടിക്രമങ്ങളെ മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളിപ്പറഞ്ഞു. ഗവർണർ ഏകപക്ഷീയമായി കത്തയച്ച രീതി അംഗീകരിക്കാനാവില്ലെങ്കിലും, പി.എസ്.സിയിൽ ഗുരുതരമായ മൂല്യനിർണയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന കാര്യത്തിൽ സർക്കാരിനും ഒരേ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

Share Email
Top