നബിദിനം! ഒമാനിൽ ഓഗസ്റ്റ് 27-ന് പൊതുഅവധി പ്രഖ്യാപിച്ചു

ഭരണനിർവ്വഹണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനുമായി വർഷത്തിന്റെ തുടക്കത്തിൽ തന്നെ ദേശീയ-മതപരമായ പൊതുഅവധികൾ നിശ്ചയിക്കുന്ന നയമാണ് ഒമാൻ മന്ത്രിസഭ പിന്തുടരുന്നത്

നബിദിനം! ഒമാനിൽ ഓഗസ്റ്റ് 27-ന് പൊതുഅവധി പ്രഖ്യാപിച്ചു
നബിദിനം! ഒമാനിൽ ഓഗസ്റ്റ് 27-ന് പൊതുഅവധി പ്രഖ്യാപിച്ചു

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം പ്രമാണിച്ച് ഒമാനിൽ ഓഗസ്റ്റ് 27 വ്യാഴാഴ്ച പൊതുഅവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകിയത്.
വ്യാഴാഴ്ചത്തെ പൊതുഅവധിയെത്തുടർന്ന് വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി എത്തുന്നതോടെ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ വിശ്രമം ലഭിക്കും.

ഭരണനിർവ്വഹണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനുമായി വർഷത്തിന്റെ തുടക്കത്തിൽ തന്നെ ദേശീയ-മതപരമായ പൊതുഅവധികൾ നിശ്ചയിക്കുന്ന നയമാണ് ഒമാൻ മന്ത്രിസഭ പിന്തുടരുന്നത്. മുൻകൂട്ടി അവധികൾ പ്രഖ്യാപിക്കുന്നത് വഴി ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും മീറ്റിംഗുകളും മറ്റ് ഔദ്യോഗിക കർമ്മങ്ങളും കൃത്യമായി ക്രമീകരിക്കാൻ സാധിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Share Email
Top