യുഎഇയിൽ നബിദിനം; ജീവനക്കാർക്ക് നീണ്ട വാരാന്ത്യ അവധി സമ്മാനിച്ച് ഔദ്യോഗിക പ്രഖ്യാപനം

ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12 ആയ സെപ്റ്റംബർ 28 നാണ് പ്രവാചകന്റെ ജന്മദിനം ആചരിക്കുന്നത്

യുഎഇയിൽ നബിദിനം; ജീവനക്കാർക്ക് നീണ്ട വാരാന്ത്യ അവധി സമ്മാനിച്ച് ഔദ്യോഗിക പ്രഖ്യാപനം
യുഎഇയിൽ നബിദിനം; ജീവനക്കാർക്ക് നീണ്ട വാരാന്ത്യ അവധി സമ്മാനിച്ച് ഔദ്യോഗിക പ്രഖ്യാപനം

ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കായി ശമ്പളത്തോടുകൂടിയ പൊതുഅവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം അവസാനം വരുന്ന അവധി പ്രവാസികൾക്കും പൗരന്മാർക്കും വലിയ ആശ്വാസവും ഒപ്പം ആഘോഷത്തിനുള്ള അവസരവുമാണ് ഒരുക്കുന്നത്.

ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12 ആയ സെപ്റ്റംബർ 28 നാണ് പ്രവാചകന്റെ ജന്മദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന അവധി വാരാന്ത്യ ദിവസങ്ങളായ സെപ്റ്റംബർ 29, സെപ്റ്റംബർ 30 എന്നിവയുമായി ചേരുമ്പോൾ തുടർച്ചയായി മൂന്ന് ദിവസത്തെ ‘സൂപ്പർ ഹോളിഡേ’ ആണ് ജീവനക്കാർക്ക് ലഭിക്കുന്നത്. ഈ അവധി ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 1 മുതൽ രാജ്യത്തെ പ്രവൃത്തി ദിവസങ്ങൾ സാധാരണ നിലയിൽ പുനരാരംഭിക്കും.

Also Read: സൗദിയിൽ വാണിജ്യ നിയമലംഘനം! ജൂലൈയിൽ നടന്നത് 5,000-ത്തിലധികം പരിശോധനകൾ; കർശന നടപടിയുമായി അധികൃതർ

ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ അതീവ പ്രാധാന്യത്തോടെയാണ് ഈ ദിനം കണക്കാക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നബിദിനത്തോടനുബന്ധിച്ച് പ്രത്യേക മതപ്രഭാഷണങ്ങൾ, ഖുർആൻ പാരായണം, പ്രവാചകന്റെ ജീവിതവും ഉത്തമ സന്ദേശങ്ങളും ഓർമ്മിപ്പിക്കുന്ന ആത്മീയ സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. ചാന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക ഹിജ്റ കലണ്ടർ അനുസരിച്ചാണ് തീയതികൾ നിശ്ചയിക്കപ്പെടുന്നത് എന്നതിനാൽ, ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നബിദിനത്തിന്റെ തീയതികളിൽ ഓരോ വർഷവും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്.

Share Email
Top