വാഗ്ദാനം ലംഘിച്ചു; നിരാഹാരം അവസാനിപ്പിക്കുന്ന ചിത്രം പുറത്തുവിട്ട കേന്ദ്രസർക്കാരിനെതിരെ സോനം വാങ്ചുക്ക്

വിദ്യാർത്ഥി നേതാക്കൾക്കൊപ്പം ചേർന്ന് സംയുക്തമായി സമരം അവസാനിപ്പിക്കുന്ന തീരുമാനം പ്രഖ്യാപിക്കാമെന്നായിരുന്നു ധാരണയെന്നും, എന്നാൽ ഏകപക്ഷീയമായി ചിത്രങ്ങൾ പുറത്തുവിട്ടതിൽ സിജെപിക്ക് അതൃപ്തിയുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി

വാഗ്ദാനം ലംഘിച്ചു; നിരാഹാരം അവസാനിപ്പിക്കുന്ന ചിത്രം പുറത്തുവിട്ട കേന്ദ്രസർക്കാരിനെതിരെ സോനം വാങ്ചുക്ക്
വാഗ്ദാനം ലംഘിച്ചു; നിരാഹാരം അവസാനിപ്പിക്കുന്ന ചിത്രം പുറത്തുവിട്ട കേന്ദ്രസർക്കാരിനെതിരെ സോനം വാങ്ചുക്ക്

നിരാഹാര സമരം അവസാനിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് രംഗത്ത്. സമരം അവസാനിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് സർക്കാർ തനിക്ക് ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ ആ വാഗ്ദാനം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇന്ത്യാ ടുഡേ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് വാങ്ചുക്കിന്റെ പ്രതികരണം.

വിദ്യാർത്ഥി നേതാക്കൾക്കൊപ്പം ചേർന്ന് സംയുക്തമായി സമരം അവസാനിപ്പിക്കുന്ന തീരുമാനം പ്രഖ്യാപിക്കാമെന്നായിരുന്നു ധാരണയെന്നും, എന്നാൽ ഏകപക്ഷീയമായി ചിത്രങ്ങൾ പുറത്തുവിട്ടതിൽ സിജെപിക്ക് അതൃപ്തിയുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കളും വിദ്യാർത്ഥി പ്രതിനിധികളും ഒപ്പമുണ്ടാകുന്ന പ്രഖ്യാപനത്തിന് ശേഷമേ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവിടൂ എന്ന് കേന്ദ്രവുമായി വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും വാങ്ചുക്ക് പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി നടത്തിയ അർദ്ധരാത്രിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചിത്രങ്ങൾ പുറത്തുവന്നത്.

Also Read:തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് തിരിച്ചടി; കുറ്റവിമുക്തനാക്കിയ വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി

26 ദിവസമായി സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരമാണ് ഒടുവിൽ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് അവസാനിച്ചത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, ജൂലൈ 24 വെള്ളിയാഴ്ച പുലർച്ചെയാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിംഗും ആശുപത്രിയിലെത്തി ചർച്ച നടത്തിയതിന് പിന്നാലെ, മന്ത്രിമാരുടെ കയ്യിൽ നിന്ന് നാരങ്ങാനീര് കുടിച്ചാണ് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്. ഈ ദൃശ്യങ്ങളാണ് പിന്നീട് പുറത്തുവന്നത്.

Share Email
Top