ബെംഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോക്ടര്‍ സുബണ്ണ അയ്യപ്പനെ കര്‍ണാടകയിലെ ശ്രീരംഗപട്ടണത്ത് കാവേരി നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച മുതല്‍ അദ്ദേഹത്തെ കാണാതായിരുന്നു. നദീ തീരത്ത് ധ്യാനത്തില്‍ ഇരിക്കുന്നതിനിടയില്‍ പുഴയിലേക്ക് കാല്‍ തെറ്റി വീണതാണോ എന്ന സംശയത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: തിഹാര്‍ ജയിലില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി
മൈസൂരുവിലെ വിശ്വേശ്വരയ്യ നഗറില്‍ ഭാര്യയോടൊപ്പമാണ് ഇദ്ദേഹം താമസിച്ചിരുന്നത്. മെയ് ഏഴ് മുതലാണ് ഇദ്ദേഹത്തെ കാണാതായത്. വിദ്യാരണ്യപുരം പോലീസ് സംഭവത്തില്‍ കേസെടുത്തിരുന്നു. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ ചെയര്‍പേഴ്സണായിരുന്നു. ഇന്ത്യയില്‍ നീല വിപ്ലവത്തിന്റെ പിതാവായാണ് പ്രമുഖ കാര്‍ഷിക-മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനായ ഇദ്ദേഹം അറിയപ്പെടുന്നത്. രാജ്യത്ത് അക്വാകള്‍ച്ചര്‍ വികസനത്തില്‍ സുപ്രധാന പങ്ക് ഇദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ വഹിച്ചിരുന്നു.