ഗോ​ഡൗ​ണി​ല്‍ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു

പ്ലാ​സ്റ്റി​ക് ക​മ്പ​നി​യു​ടെ മ​റ​വി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ സ്റ്റോ​ക്ക് ചെ​യ്തി​രു​ന്ന​ത്

ഗോ​ഡൗ​ണി​ല്‍ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു
ഗോ​ഡൗ​ണി​ല്‍ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു

പെ​രു​മ്പാ​വൂ​ര്‍: ഓ​പറേ​ഷ​ന്‍ ക്ലീ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട് കോ​ടി വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പിടികൂടി. അ​ട​ഞ്ഞു​കി​ട​ന്ന ഗോ​ഡൗ​ണി​ല്‍ നിന്നാണ് ഉ​ത്പ​ന്ന​ങ്ങ​ള്‍ പിടികൂടിയത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍ വ​ല്ലം റ​യോ​ണ്‍സ് ക​മ്പ​നി​ക്ക് സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ല്‍ നിന്നാണ് 400ഓ​ളം ചാ​ക്ക് പു​ക​യി​ല ഉ​ത്​​പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​യ്യൂ​ബ് ഖാന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ​ഡൗ​ണാ​ണി​ത്. വ​ല്ലം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ള്‍ അ​സീ​സി​നീയാണ് ഗോ​ഡൗ​ണ്‍ നോ​ക്കി ന​ട​ത്താ​ന്‍ ഏൽപ്പിച്ചിരുന്നത്. ഇ​യാ​ളി​ല്‍ നി​ന്ന് വ​ല്ലം കു​ന്ന​ത്താ​ന്‍ വീ​ട്ടി​ല്‍ സു​ബൈ​റാ​ണ് ഗോ​ഡൗ​ണ്‍ എ​ടു​ത്തി​രു​ന്ന​ത്. പ്ലാ​സ്റ്റി​ക് ക​മ്പ​നി​യു​ടെ മ​റ​വി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ സ്റ്റോ​ക്ക് ചെ​യ്തി​രു​ന്ന​ത്.

Also Read: കൈ​ക്കൂ​ലി കേസ്; പ്രൊഫസർ ഉ​ൾ​പ്പെ​ടെ 10 പേ​ർ അ​റ​സ്റ്റി​ൽ

അതേസമയം രാത്രിയിലാണ് ഗോ​ഡൗ​ണി​ല്‍ ലോ​റി​ക​ളി​ല്‍ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ത്തി​ച്ചി​രു​ന്ന​ത്. അ​വി​ടെ നി​ന്ന് സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ക്ക് എ​ത്തി​ച്ച്​ ന​ല്‍കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കു​റ​ച്ചു​നാ​ളാ​യി ഗോ​ഡൗ​ണ്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Share Email
Top