ബെംഗളുരു: പാര്‍ലമെന്റില്‍ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനാ വിരുദ്ധരെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി. കര്‍ണാടകയിലെ ബെലഗാവിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍’ റാലിയിലാണ് പ്രിയങ്കയുടെ പ്രസ്താവന.
Also Read: റഷ്യ നമ്പര്‍ വണ്‍, കൈകൊടുത്ത് ഇറാന്‍, ഭയപ്പാടില്‍ പാശ്ചാത്യ ലോകം
ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ അട്ടിമറിക്കുകയാണ് ബിജെപി, ആര്‍എസ്എസ് അജണ്ട. സംവരണമടക്കം സാമൂഹ്യനീതി ഉറപ്പ് വരുത്തുന്ന മൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം. ഭരണഘടന സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാനും കോണ്‍ഗ്രസ് തയ്യാറാണെന്ന് പ്രിയങ്ക പറഞ്ഞു. ജയിലിലിരുന്ന് മാപ്പ് എഴുതിക്കൊടുത്ത പാരമ്പര്യമല്ല, സ്വാതന്ത്ര്യത്തിനായി പോരാടിയ പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. ഈ രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും പാരമ്പര്യമാണത്. എത്ര കള്ളക്കേസില്‍ പെടുത്തിയാലും കോണ്‍ഗ്രസ് ഭയപ്പെടില്ലെന്നും പ്രിയങ്ക പറഞ്ഞു.