പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു

മാനന്തവാടിയിലും ബത്തേരിയിലും കല്‍പ്പറ്റയിലും സ്വീകരണ പരിപാടികളില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും

പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു
പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു

കല്‍പ്പറ്റ: വയനാട് എം പി പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു. മാനന്തവാടിയിലും ബത്തേരിയിലും കല്‍പ്പറ്റയിലും സ്വീകരണ പരിപാടികളില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. രാവിലെ പത്തരയ്ക്ക് മാനന്തവാടിയിലാണ് ആദ്യ സ്വീകരണം ഒരുക്കുന്നത്. തുടര്‍ന്ന് പന്ത്രണ്ടേക്കാലിന് സുല്‍ത്താന്‍ ബത്തേരിയിലും, ഒന്നരയ്ക്ക് കല്‍പ്പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും.

Also Read: കേരളത്തില്‍ അതിശക്ത മഴ! വീണ്ടും ഓറഞ്ച് അലര്‍ട്ട്

ഇന്നലെ നടന്ന കളക്ട്രേറ്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രിയങ്ക സന്ദര്‍ശിച്ചേക്കും. തുടര്‍ന്ന് വൈകീട്ട് കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

Share Email
Top