മോദിയും അദാനിയും ഒന്ന്; പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം

ജാക്കറ്റിനുപുറത്ത് മോദിയും അദാനിയും ഒന്ന്, അദാനി സുരക്ഷിതന്‍ എന്നെഴുതിയ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു

മോദിയും അദാനിയും ഒന്ന്; പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം
മോദിയും അദാനിയും ഒന്ന്; പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം

ഡല്‍ഹി: അദാനി അഴിമതിക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി എം.പി. അദാനി അഴിമതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് രാജ്യത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

അദാനി വിഷയം ഉന്നയിച്ചുകൊണ്ട് ഇന്ത്യാസഖ്യം നേതാക്കള്‍ കറുത്ത ജാക്കറ്റണിഞ്ഞാണ് പാര്‍ലമെന്റ് പരിസരത്ത് ഒത്തുകൂടിയത്. ജാക്കറ്റിനുപുറത്ത് മോദിയും അദാനിയും ഒന്ന്, അദാനി സുരക്ഷിതന്‍ എന്നെഴുതിയ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു. മോദിക്കൊപ്പം അദാനി ഇരിക്കുന്ന ചിത്രവും സ്റ്റിക്കറില്‍ പതിപ്പിച്ചിരുന്നു. അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി ഇടപെടണം എന്ന ആവശ്യവും ഇന്ത്യാസഖ്യം മുന്നോട്ടുവെച്ചു.

Also Read: വിമാന ടിക്കറ്റ് നിരക്ക് വര്‍ധന തടയാന്‍ കേന്ദ്ര സര്‍ക്കാര്‍

”അദാനിയുടെ വന്‍ അഴിമതിക്കേസ് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്ന് രാജ്യത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നു. ഇന്ത്യാസഖ്യത്തിലെ എല്ലാ പാര്‍ട്ടിയുള്ള നേതാക്കളും ഇതേ ആവശ്യം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു, പക്ഷേ നരേന്ദ്രമോദിയും സര്‍ക്കാറും ഈ ചര്‍ച്ചയില്‍നിന്നും ഒളിച്ചോടുകയാണ്.”- പ്രിയങ്കാ ഗാന്ധി എക്സില്‍ കുറിച്ചു.

Share Email
Top