പ്രിയദർശൻ്റെ ‘ഒപ്പം’ ഹിന്ദിയിലേക്ക്; മോഹൻലാലിൻ്റെ വേഷം സെയ്ഫ് അലിഖാനെന്ന് റിപ്പോർട്ട്

പ്രിയദർശൻ്റെ ‘ഒപ്പം’ ഹിന്ദിയിലേക്ക്; മോഹൻലാലിൻ്റെ വേഷം സെയ്ഫ് അലിഖാനെന്ന് റിപ്പോർട്ട്

2016ൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. പ്രിയദർശൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെയ്ഫ് അലിഖാനായിരിക്കും മോഹൻലാൽ ചെയ്ത അന്ധവേഷത്തിൽ എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഒപ്പം മലയാളത്തിൽ വൻ ഹിറ്റായിരുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ സമുദ്രക്കനി, മീനാക്ഷി, മാമുക്കോയ, നെടുമുടി വേണു തുടങ്ങിയവരായിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്. ചിത്രം കന്നഡയിൽ ശിവ് രാജ് കുമാർ നായകനായി നേരത്തെ റീമേക്ക് ചെയ്തിരുന്നു.

നിലവിൽ അക്ഷയ് കുമാറിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദർശൻ. ‘ഹേരാ ഫേരി’, ‘ഗരം മസാല’, ‘ഭാഗം ഭാഗ്’, ‘ഭൂൽ ഭുലയ്യ’ എന്നീ ചിത്രങ്ങൾക്കുശേഷമാണ് അക്ഷയ് കുമാർ- പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.

Top