മലയാളികള്‍ കാത്തിരിക്കുന്ന എമ്പുരാന്റെ ടീസര്‍ റിലീസ് ചെയ്യാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ബാക്കി. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയെ ഒന്നാകെ ഇളക്കി മറിച്ചിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്റെ പോസ്റ്റ്. ടീസര്‍ സമയം അറിയിച്ച് കൊണ്ട് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ സ്റ്റില്ലാണ് പൃഥ്വിരാജ് പങ്കുവച്ചത്.
Also Read: കാത്തിരിപ്പിന് വിരാമം ‘എമ്പുരാന്‍റെ’ ടീസര്‍ ഇന്ന് എത്തും
മോഹന്‍ലാല്‍ എമ്പുരാനില്‍ അവതരിപ്പിക്കുന്ന അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ സ്റ്റില്‍ ആണ് പൃഥ്വിരാജ് പുറത്തുവിട്ടത്. ‘തീപ്പൊരി ഐറ്റം, ദൈവ പുത്രന്റെ വരവിനായി കേരളക്കര ഒരുങ്ങി കഴിഞ്ഞു, ഒന്നു ടീസര്‍ ഇറക്കി വിട് മനുഷ്യ, സ്റ്റീഫന്‍ തീ ആയിരുന്നെങ്കില്‍, ഖുറേഷി തീപന്തമായിരിക്കും’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.