‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി പൃഥ്വിരാജും ദുൽഖറും

ഏപ്രില്‍ 17ന് ചിത്രം തീയറ്ററുകളില്‍ എത്തും.

‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി പൃഥ്വിരാജും ദുൽഖറും
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി പൃഥ്വിരാജും ദുൽഖറും

ഞ്ജിത്ത് സജീവ് നായകനാകുന്ന പുതിയ ചിത്രമാണ് ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'(UKOK) . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരനും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് പോസ്റ്റര്‍ പുറത്തിറക്കിയത്. അരുണ്‍ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രില്‍ 17ന് ചിത്രം തീയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രന്‍, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

Also Read: LGBTQIA+ കമ്മ്യൂണിറ്റിക്കെതിരായ മോശം പരാമര്‍ശം: ‘ഒരു ജാതി ജാതകം’ സിനിമക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്‍ സജീവ്, സജീവ് പി കെ, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍, സംഗീതം രാജേഷ് മുരുകേശന്‍, ഗാനരചന ശബരീഷ് വര്‍മ്മ, സൗണ്ട് മിക്‌സിംഗ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രഫി സുമേഷ് & ജിഷ്ണു, ആക്ഷന്‍ ഫിനിക്‌സ് പ്രഭു, മേക്കപ്പ് ഹസന്‍ വണ്ടൂര്‍, വസ്ത്രലങ്കാരം മെല്‍വി ജെ, എഡിറ്റര്‍ അരുണ്‍ വൈഗ, കലാസംവിധാനം സുനില്‍ കുമാരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, പി ആര്‍ ഒ- എ എസ് ദിനേശ്, വാഴൂര്‍ ജോസ്, അരുണ്‍ പൂക്കാടന്‍. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ഡിസ്ട്രിബ്യൂഷനു വേണ്ടി ശ്രീ പ്രിയ കമ്പയിന്‍സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

Share Email
Top