റോഡുകളിൽ ഇനി മുൻഗണന! അടിയന്തര സർവീസുകൾക്കും ഡോക്ടർമാർക്കും വേഗപരിധിയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ!

അനുമതി ലഭിക്കുന്ന ഡോക്ടർമാർക്ക് രാജ്യത്ത് സാധുവായ മെഡിക്കൽ ലൈസൻസ് നിർബന്ധമാണ്

റോഡുകളിൽ ഇനി മുൻഗണന! അടിയന്തര സർവീസുകൾക്കും ഡോക്ടർമാർക്കും വേഗപരിധിയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ!
റോഡുകളിൽ ഇനി മുൻഗണന! അടിയന്തര സർവീസുകൾക്കും ഡോക്ടർമാർക്കും വേഗപരിധിയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ!

ദുബായ്: അടിയന്തര വൈദ്യസഹായത്തിനായി പോകുന്ന ഡോക്ടർമാർക്കും അത്യാവശ്യ സേവന വാഹനങ്ങൾക്കും യുഎഇയിൽ വേഗപരിധിയിൽ ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ ഉത്തരവ് പ്രകാരം ജനവാസ മേഖലകൾക്ക് പുറത്തുള്ള പ്രധാന റോഡുകളിൽ നിശ്ചിത വേഗപരിധിയേക്കാൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ അധിക വേഗത്തിൽ ഇനി ഇവർക്ക് സഞ്ചരിക്കാം. നിശ്ചിത പരിധിയേക്കാൾ വേഗത്തിൽ വാഹനം ഓടിക്കുക, അടിയന്തര സാഹചര്യങ്ങളിൽ റോഡ് ഷോൾഡറുകളും പ്രത്യേക ലെയ്നുകളും ഉപയോഗിക്കുക, ബസ് ലെയ്നുകളിലൂടെ സഞ്ചരിക്കുക തുടങ്ങിയ മൂന്ന് കാര്യങ്ങളിലാണ് പ്രധാനമായും ഇളവ് നൽകിയിരിക്കുന്നത്.

അടിയന്തര സേവനത്തിന് പോകുന്ന അംഗീകൃത ഡോക്ടർമാരുടെ വാഹനങ്ങൾ, സർക്കാർ കരാറുകാരുടെ റോഡ് സേവന വാഹനങ്ങൾ, റിക്കവറി വാഹനങ്ങൾ, അപകട സ്ഥലങ്ങൾ പരിശോധിച്ച് മാപ്പ് തയ്യാറാക്കുന്ന സേവന വാഹനങ്ങൾ എന്നിവയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മറ്റ് എമിറേറ്റുകളിലേക്ക് അടിയന്തര വൈദ്യസഹായത്തിന് പോകുന്ന അവസരങ്ങളിലും ഡോക്ടർമാർക്ക് ഈ ഇളവ് വിനിയോഗിക്കാം. അതേസമയം, സ്കൂളുകൾ, ആശുപത്രികൾ, പാർപ്പിട മേഖലകൾ എന്നിവിടങ്ങളിലെ വേഗപരിധി മാറ്റമില്ലാതെ തുടരും. ഒരു കാരണവശാലും റെഡ് സിഗ്നൽ മറികടക്കാൻ അനുവാദമുണ്ടാകില്ല.

ഇളവുകൾ ലഭിക്കുന്ന ഡ്രൈവർമാർ ട്രാഫിക് അതോറിറ്റിയുടെ പ്രത്യേക പരിശീലനം പൂർത്തിയാക്കിയിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, അടിയന്തര സർവീസ് നടത്തുമ്പോൾ വിവരം കൺട്രോൾ റൂമിൽ അറിയിക്കുകയും വേണം. ആംബുലൻസ്, ഫയർഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ്, പൈലറ്റ് വാഹനങ്ങൾ എന്നിവയ്ക്ക് എപ്പോഴും മുൻഗണന നൽകി വഴിമാറിക്കൊടുക്കാൻ ഇവർ ബാധ്യസ്ഥരാണ്. അനുമതി ലഭിക്കുന്ന ഡോക്ടർമാർക്ക് രാജ്യത്ത് സാധുവായ മെഡിക്കൽ ലൈസൻസ് നിർബന്ധമാണ്.

Share Email
Top