ലോക്സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി

വീണ്ടും തെരഞ്ഞെടുത്ത് ഈ ദൗത്യം ഏൽപ്പിച്ചതിന് ജനത്തോട് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി

ലോക്സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി
ലോക്സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടിയായാണ് പ്രധാനമന്ത്രി പറഞ്ഞത്. വീണ്ടും തെരഞ്ഞെടുത്ത് ഈ ദൗത്യം ഏൽപ്പിച്ചതിന് ജനത്തോട് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്. ദാരിദ്ര്യ നിർമ്മാർജനം ലക്ഷ്യം കണ്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. 10 വർഷത്തിനിടെ ഈ സർക്കാർ നാലു കോടി പാവങ്ങൾക്കാണ് വീട് നൽകിയത്. 12 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു.

Also Read: തൃശ്ശൂർ തോൽവിയിൽ നടപടി വേണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടി: കെ മുരളീധരൻ

സർക്കാർ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ചിലർ ദരിദ്രരുടെ വീടുകളിൽ പോയി ഫോട്ടോ സെഷൻ നടത്തും. അവർക്ക് സഭയിൽ പാവങ്ങളുടെ ശബ്ദം ബോറിങായി അനുഭവപ്പെടും. വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ല. ചിലർ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെയെന്നും മോദി ചോദിച്ചു.

Share Email
Top