‘എന്‍ഡിഎയ്ക്കുള്ള സമാനതകളില്ലാത്ത പിന്തുണ പ്രതിപക്ഷത്തെ കൂടുതല്‍ നിരാശരാക്കും’, വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മോദി

‘എന്‍ഡിഎയ്ക്കുള്ള സമാനതകളില്ലാത്ത പിന്തുണ പ്രതിപക്ഷത്തെ കൂടുതല്‍ നിരാശരാക്കും’, വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മോദി

ഡല്‍ഹി: രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളും സ്ത്രീ വോട്ടര്‍മാരും ശക്തമായ പിന്തുണയാണ് രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎയ്ക്ക് നല്‍കിയത് എന്നും മോദി പറഞ്ഞു. ‘എന്‍ഡിഎയ്ക്കുള്ള സമാനതകളില്ലാത്ത പിന്തുണ പ്രതിപക്ഷത്തെ കൂടുതല്‍ നിരാശരാക്കും. ഇന്ന് വോട്ട് ചെയ്ത ഇന്ത്യയിലുടനീളമുള്ള ജനങ്ങള്‍ക്ക് നന്ദി. എന്‍ഡിഎയുടെ നല്ല ഭരണമാണ് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നത്. യുവാക്കളും സ്ത്രീകളുമാണ് എന്‍ഡിഎയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്നത്’, മോദി എക്സില്‍ കുറിച്ചു.

ഏപ്രില്‍ 19 നാണ് നൂറിലധികം മണ്ഡലത്തിലേക്ക് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 88 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. ഇനി അഞ്ചുഘട്ടങ്ങളായി മുന്നൂറിന് മുകളിലുള്ള മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ജൂണ്‍ നാലിന് എല്ലാ ഘട്ടങ്ങളിലെയും വോട്ടെണ്ണല്‍ ഒരുമിച്ച് നടക്കും. വൈകീട്ട് 5 മണിവരെയുള്ള പോളിങ് ശതമാനം അനുസരിച്ച് ത്രിപുരയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 77.53% പോളിങാണ് രേഖപ്പെടുത്തിയത്.

Top