‘ജനാധിപത്യത്തില്‍ വോട്ടിങ്ങിന്റെ പ്രാധാന്യം വലുത്, ഉത്സാഹത്തോടെ എല്ലാവരും വോട്ട് ചെയ്യണം’; അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

‘ജനാധിപത്യത്തില്‍ വോട്ടിങ്ങിന്റെ പ്രാധാന്യം വലുത്, ഉത്സാഹത്തോടെ എല്ലാവരും വോട്ട് ചെയ്യണം’; അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ജനാധിപത്യത്തില്‍ വോട്ടിങ്ങിന് വലിയ പ്രാധാന്യമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്സാഹത്തോടെ എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇത്രയും വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയത് വോട്ടിങ്ങിനെ സുഗമമാക്കിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ചില വിദേശ ശക്തികള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു . ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കുമെന്നും മോദി പറഞ്ഞു. വോട്ട് ബാങ്കായി വയ്ക്കാനുള്ള ശ്രമത്തെ മുസ്ലിങ്ങള്‍ നേരിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ പോലും മാറുന്നത് മുസ്ലിങ്ങള്‍ കാണണം. ഏകാധിപത്യ നീക്കങ്ങള്‍ നടത്തിയത് കോണ്‍ഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി. പ്രജ്വല്‍ രേവണ്ണയുടേത് ഹീനമായ കുറ്റകൃത്യമാണെന്നും പ്രജ്വലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോദി അറിയിച്ചു. ഒരു സമുദായം വോട്ട് ചെയ്യുന്നത് വരെ കോണ്‍ഗ്രസ് നടപടി എടുത്തില്ലെന്നും മോദി വിമര്‍ശിച്ചു.

Top