തിരഞ്ഞെടുപ്പിന്റെ പീക്ക് സമയത്തുള്ള ഇത്തരം സര്‍ഗ്ഗാത്മകത ശരിക്കും സന്തോഷകരം; നരേന്ദ്രമോദി

തിരഞ്ഞെടുപ്പിന്റെ പീക്ക് സമയത്തുള്ള ഇത്തരം സര്‍ഗ്ഗാത്മകത ശരിക്കും സന്തോഷകരം; നരേന്ദ്രമോദി

ഡല്‍ഹി: സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ എഐ വീഡിയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ നൃത്തം ചെയ്യുന്ന വീഡിയോ ആസ്വദിച്ചുവെന്നാണ് മോദിയുടെ പ്രതികരണം. ആ സര്‍ഗ്ഗാത്മകതയെ അഭിനന്ദിക്കുകയും അത് താന്‍ ആസ്വദിച്ചുവെന്നും മോദി കുറിച്ചു. നിങ്ങളെപ്പോലെ തന്നെ ഞാനും നൃത്തം ചെയ്യുന്നത് കണ്ട് ആസ്വദിച്ചു. തിരഞ്ഞെടുപ്പിന്റെ പീക്ക് സമയത്തുള്ള ഇത്തരം സര്‍ഗ്ഗാത്മകത ശരിക്കും സന്തോഷകരമാണെന്ന് മോദി പറഞ്ഞു. നിരവധിയാളുകളാണ് എഐ വീഡിയോക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്.

മമതാ ബാനര്‍ജിയുടെ സമാനമായ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചയാള്‍ക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മോദി വീഡിയോ പങ്കുവെച്ചത്.

Top