ഇന്ത്യൻ പ്രവാസികളെ കാണാൻ ആകാംഷയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി

കുവൈറ്റ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈറ്റിലെത്തും

ഇന്ത്യൻ പ്രവാസികളെ കാണാൻ ആകാംഷയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യൻ പ്രവാസികളെ കാണാൻ ആകാംഷയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി

കുവൈറ്റ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈറ്റിലെത്തും. പശ്ചിമേഷ്യൻ മേഖലയുടെ സമാധാനത്തിലും സുരക്ഷയിലും സ്ഥിരതയിലും ഇന്ത്യയും ഗൾഫ് രാജ്യവും താൽപ്പര്യം പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു. സിറിയയിലെ പ്രസിഡൻ്റ് ബഷാർ അൽ അസദിൻ്റെ ഭരണം തകരുകയും ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തുകയും ചെയ്തതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം.

കുവൈത്തിലെ ഉന്നത നേതൃത്വവുമായുള്ള ചർച്ചകൾ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഭാവി പങ്കാളിത്തത്തിനുള്ള മാർഗരേഖ തയ്യാറാക്കാനുള്ള അവസരമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെടൽ പ്രസ്താവനയിൽ പറഞ്ഞിരുന്നു. തലമുറകളായി പരിപോഷിപ്പിച്ച കുവൈറ്റുമായുള്ള ചരിത്രപരമായ ബന്ധത്തെ ഞങ്ങൾ ആഴത്തിൽ വിലമതിക്കുന്നുവെന്നും, ഞങ്ങൾ ശക്തമായ വ്യാപാര-ഊർജ്ജ പങ്കാളികൾ മാത്രമല്ല, പശ്ചിമേഷ്യൻ മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയിൽ താൽപ്പര്യം പങ്കിടുന്നുവെന്നും,” അദ്ദേഹം പ്രസ്താവനയിൽ കൂട്ടിചേ‍ത്തു. കുവൈറ്റ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകൾക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: മഹ്ഫൂസ് ആലമിന്റെ വിവാദ പരാമർശം; പ്രതിഷേധമറിയിച്ച് ഇന്ത്യ

“നമ്മുടെ ജനങ്ങളുടെയും പ്രദേശത്തിൻ്റെയും പ്രയോജനത്തിനായി ഭാവി പങ്കാളിത്തത്തിനായുള്ള ഒരു റോഡ്‌മാപ്പ് തയ്യാറാക്കാനുള്ള അവസരമാണിതെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന് വളരെയധികം സംഭാവന നൽകിയ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top