‘അംബാനിയുമായും അദാനിയുമായും രാഹുല്‍ ഒത്തുതീര്‍പ്പുണ്ടാക്കി’; നരേന്ദ്ര മോദി

‘അംബാനിയുമായും അദാനിയുമായും രാഹുല്‍ ഒത്തുതീര്‍പ്പുണ്ടാക്കി’; നരേന്ദ്ര മോദി

ഹൈദരാബാദ്: രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബാനിയുമായും അദാനിയുമായും രാഹുല്‍ ഗാന്ധി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. നോട്ടുകെട്ടുകള്‍ കിട്ടിയതു കൊണ്ടാണോ ഇപ്പോള്‍ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയില്‍ ചോദിച്ചു.

അദാനിയുമായുള്ള മോദിയുടെ ബന്ധം സ്ഥിരമായി രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നത് ഉന്നയിച്ചാണ് പ്രധാനമന്ത്രി ആഞ്ഞടിക്കുന്നത്. സാധാരണ ഈ വിഷയത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി രാഹുല്‍ രണ്ട് വ്യവസായികളുമായും ബന്ധം ഉണ്ടാക്കുന്നു എന്നാണ് ആരോപിക്കുന്നത്. എന്ത് ഇടപാട് നടന്നത് കൊണ്ടാണ് രാഹുല്‍ ഇപ്പോള്‍ രണ്ടു പേരെക്കുറിച്ചും മിണ്ടാത്തത് എന്നും മോദി ചോദിച്ചു.

Top