‘അഞ്ചുവര്‍ഷം അഞ്ചു പ്രധാനമന്ത്രി’; ഇന്ത്യാ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി

‘അഞ്ചുവര്‍ഷം അഞ്ചു പ്രധാനമന്ത്രി’; ഇന്ത്യാ സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ഇന്ത്യ സഖ്യത്തെ വീണ്ടും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ സഖ്യം അധികാരത്തില്‍ എത്തിയാല്‍ അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്ത് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്നാണ് പരിഹാസം. പിന്നാക്ക വിഭാഗക്കാരെ കേന്ദ്രസര്‍ക്കാര്‍ തഴയുന്നുവെന്ന് രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.

‘അഞ്ചുവര്‍ഷം അഞ്ചു പ്രധാനമന്ത്രി’ എന്ന പരിഹാസം ഇന്ത്യാ സഖ്യത്തിനെതിരെ ആവര്‍ത്തിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ പ്രധാനമന്ത്രിയും രാജ്യത്തെ കൊള്ളയടിച്ചശേഷം സ്ഥാനം ഒഴിയുമെന്ന് മഹാരാഷ്ട്രയിലെ സോളാപൂരിലെ പ്രചരണ റാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നരേന്ദ്രമോദി കടന്നാക്രമിച്ചു.

പിന്നാക്ക വിഭാഗങ്ങളിലെ സര്‍ക്കാര്‍ അവഗണനയിലാണ് കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഡല്‍ഹിയില്‍ ഭരണം നടത്തുന്ന 90 ഐഎഎസ് ഉദ്യോഗസ്ഥരില്‍ മൂന്നുപേര്‍ മാത്രമാണ് പിന്നാക്ക വിഭാഗക്കാരെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചുവന്‍ റോഡ് ഷോയുമായാണ് ലക്‌നൗവിലെ ബിജെപി സ്ഥാനാര്‍ഥി രാജനാഥ് സിംഗും അമേഠിയില്‍ സ്മൃതി ഇറാനിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

Top