ബി.എം.ഡബ്ല്യു, മിനി കാറുകൾക്ക് വീണ്ടും വിലകൂടുന്നു; ഒക്ടോബറിൽ നാലാം വിലവർധനവ് പ്രഖ്യാപിച്ച് കമ്പനി

2026 ഒക്ടോബർ മാസത്തോടെ പുതിയ വില പ്രാബല്യത്തിൽ വരും

ബി.എം.ഡബ്ല്യു, മിനി കാറുകൾക്ക് വീണ്ടും വിലകൂടുന്നു; ഒക്ടോബറിൽ നാലാം വിലവർധനവ് പ്രഖ്യാപിച്ച് കമ്പനി
ബി.എം.ഡബ്ല്യു, മിനി കാറുകൾക്ക് വീണ്ടും വിലകൂടുന്നു; ഒക്ടോബറിൽ നാലാം വിലവർധനവ് പ്രഖ്യാപിച്ച് കമ്പനി

ബി.എം.ഡബ്ല്യു, മിനി ആഡംബര കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയായി കമ്പനിയുടെ വിലവർധന പ്രഖ്യാപനം. ബി.എം.ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ തങ്ങളുടെ വാഹനങ്ങളുടെ വില വീണ്ടും ഉയർത്താൻ ഒരുങ്ങുകയാണ്. 2026-ലെ കമ്പനിയുടെ നാലാമത്തെ വിലവർധനവാണിത്. 2026 ഒക്ടോബർ മാസത്തോടെ പുതിയ വില പ്രാബല്യത്തിൽ വരും.

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും അസംസ്കൃത വസ്തുക്കളുടെ നിർമ്മാണച്ചെലവിലുണ്ടായ വർധനവുമാണ് വിലവർധനവിന് പ്രധാന കാരണങ്ങളെന്ന് കമ്പനി അറിയിച്ചു. പുതിയ ബി.എം.ഡബ്ല്യു 7 സീരീസിന്റെയും എലക്ട്രിക് സെഡാനായ ബി.എം.ഡബ്ല്യു i7-ന്റെയും ഇന്ത്യയിലെ ലോഞ്ചിനിടെയാണ് ബി.എം.ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും സി.ഇ.ഒയുമായ ഹർദീപ് സിംഗ് ബ്രാർ ഈ കാര്യം വ്യക്തമാക്കിയത്. 2026-ൽ ഇതുവരെ വിവിധ ബി.എം.ഡബ്ല്യു, മിനി മോഡലുകളുടെ വിലയിൽ 4 മുതൽ 5 ശതമാനം വരെ വർധനവുണ്ടായിട്ടുണ്ട്.

Also Read: രൂപം മാറി ടാറ്റ നെക്‌സോൺ; കൂടുതൽ ബോക്‌സി ഡിസൈനുമായി അടുത്ത തലമുറ മോഡൽ

വിദേശനാണയ വിനിമയ നിരക്കിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഏകദേശം 18 ശതമാനത്തോളം വ്യതിയാനമുണ്ടായതും അസംസ്കൃത വസ്തുക്കളുടെ വിലവർധനയുമാണ് കമ്പനിക്ക് തിരിച്ചടിയായത്. ബി.എം.ഡബ്ല്യുവിന്റെ ഫ്ലാഗ്ഷിപ്പ് സെഡാനായ 7 സീരീസിന്റെയും എലക്ട്രിക് പതിപ്പായ i7-ന്റെയും പുതിയ മാതൃകകൾ സികെഡി റൂട്ടിൽ ഇന്ത്യയിൽ അസംബിൾ ചെയ്ത് വിപണിയിലെത്തിച്ചു. ഇവയുടെ ബുക്കിംഗ് ആരംഭിച്ചതായും 2026 ഒക്ടോബറോടെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

Share Email
Top