തൃശ്ശൂർ: അഞ്ചുമാസം ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിന്റെ അമ്മയും അറസ്റ്റിലായി. നന്തിപുലം മാട്ടുമല സ്വദേശി മാക്കോത്ത് വീട്ടിൽ രജനി (49) ആണ് അറസ്റ്റിലായത്. രജനിയുടെ മകൻ ഷാരോണിന്റെ ഭാര്യയായ അർച്ചന (20) ആണ് കഴിഞ്ഞ മാസം 26-ന് പൊള്ളലേറ്റ് മരിച്ചത്.
അർച്ചനയുടെ അച്ഛൻ മനക്കലക്കടവ് വെളിയത്ത് പറമ്പിൽ ഹരിദാസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രജനിക്കെതിരെ കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.
Also Read: ഐസ്‌ക്രീമിൽ വിഷം നൽകി കൊലപാതകം; നാലു വർഷത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു
കനാലിൽ കണ്ടെത്തിയ മൃതദേഹം
സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നത്, അർച്ചനയുടെ മൃതദേഹം ഭർത്താവിന്റെ വീടിനോട് ചേർന്നുള്ള കനാലിൽ നിന്നാണ് കണ്ടെത്തിയതാണ്. ഈ കേസിൽ നേരത്തേ ഭർത്താവ് ഷാരോണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു, ഇയാൾ നിലവിൽ റിമാൻഡിലാണ്. ചാലക്കുടി ഡിവൈഎസ്‌പി വി.കെ. രാജുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ രജനിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






