ഓപ്പണ്‍ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര; ഈ മാസാവസാനം ജോയിന്‍ ചെയ്യും

ഓപ്പണ്‍ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര; ഈ മാസാവസാനം ജോയിന്‍ ചെയ്യും

പ്പണ്‍ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര. ആദ്യമായാണ് ഓപ്പണ്‍ എഐ ഇന്ത്യയില്‍ ഒരാളെ നിയമിക്കുന്നത്. ഇന്ത്യയിലെ പബ്ലിക് പോളിസി അഫയേഴ്‌സ്, പാര്‍ട്ണര്‍ഷിപ്പ് മേധാവിയായാണ് പ്രഗ്യയെ നിയമിച്ചിരിക്കുന്നത്.

ഈ മാസാവസാനത്തോടെ പ്രഗ്യ ഓപണ്‍ എ.ഐയില്‍ ജോലി തുടങ്ങും. 39കാരിയായ പ്രഗ്യ മുമ്പ് മുമ്പ് ട്രൂകോളറിലും മെറ്റാ പ്ലാറ്റ്ഫോംസ് ഇന്‍കോര്‍പ്പറേഷനിലും ജോലി ചെയ്തിരുന്നു. ട്രൂകോളറിന് മുമ്പ് മെറ്റ പ്ലാറ്റ്ഫോംസില്‍ മൂന്ന് വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. വാട്സാപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായിരുന്നു പ്രഗ്യ. 2018ല്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരായ വാട്‌സ് ആപ്പിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നു.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം നേടിയ പ്രഗ്യ 2012 ല്‍ ഇന്റര്‍നാഷണല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംബിഎ കരസ്ഥമാക്കി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കോണമിക്സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ബാര്‍ഗെയിനിങ് ആന്റ് നെഗോഷ്യേഷന്‍സില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. പ്രഗ്യാന്‍ പോഡ്കാസ്റ്റ് എന്നൊരു മെഡിറ്റേഷന്‍ പോഡ്കാസ്റ്റും പ്രഗ്യ അവതരിപ്പിക്കുന്നുണ്ട്.

Top