തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ് വിവാഹിതനാവുന്നതായി റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ തന്റെ എക്‌സ് ഹാന്‍ഡില്‍ പങ്കുവച്ച പോസ്റ്റാണ് ഇത്തരം ഒരു അഭ്യൂഹത്തിന് തുടക്കമിട്ടിരിക്കുന്നത്. ‘പ്രഭാസ്’ എന്ന് എഴുതി ഒരു വധുവിന്റെ ചിത്രമാണ് ട്വീറ്റിലുള്ളത്.ആരാണ് വധു എന്നതും ചിലര്‍ ഈ പോസ്റ്റിന് അടിയില്‍ തിരയുന്നുണ്ട്. പലരും പല നടിമാരുടെ പേരും തങ്ങളുടെ അഭിപ്രായമായി പറയുന്നുണ്ട്. ഇതില്‍ തന്നെ നടി നുഷ്‌കയുടെ പേരും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ പ്രഭാസിന്റെ ടീം അംഗങ്ങള്‍ ഇതിനെക്കുറച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also Read: 12 വര്‍ഷത്തിന് ശേഷം എത്തി; 200 കോടി ക്ലബ്ബിലേക്ക് യേ ജവാനി ഹേ ദീവാനി
അടുത്തിടെ നടന്‍ രാം ചരണ്‍, ബാലകൃഷ്ണ അവതാരകനായ അണ്‍സ്റ്റോപ്പബിള്‍ എന്ന ചാറ്റ് ഷോയില്‍ പ്രഭാസിന്റെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പ്രഭാസിന്റെ വിവാഹ ആലോചനകളെ കുറിച്ച് ബാലകൃഷ്ണ ചോദിച്ചപ്പോള്‍, വധു ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഗണപവരം എന്ന പട്ടണത്തില്‍ നിന്നുള്ള ആളായിരിക്കുമെന്നാണ് പറഞ്ഞത്. മനോബാല വിജയബാലന്റെ ട്വീറ്റ് വൈറലായതോടെ രാം ചരണിന്റെ വാക്കുകളും ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. പ്രഭാസിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് രാം ചരണ്‍.