ഭാര്യയുടെ ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടത് കൊലപാതകത്തിൽ കലാശിച്ചു..! സുഹൃത്തിനെ കുത്തിക്കൊന്ന ബംഗ്ലാദേശ് സ്വദേശിക്ക് കുവൈത്തിൽ വധശിക്ഷ

വീട്ടിലെത്തിയ സുഹൃത്ത് ഭാര്യയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തി ഫേസ്ബുക്കിൽ പങ്കുവെച്ചെന്നാണ് പ്രതിയുടെ മൊഴി

ഭാര്യയുടെ ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടത് കൊലപാതകത്തിൽ കലാശിച്ചു..! സുഹൃത്തിനെ കുത്തിക്കൊന്ന ബംഗ്ലാദേശ് സ്വദേശിക്ക് കുവൈത്തിൽ വധശിക്ഷ
ഭാര്യയുടെ ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടത് കൊലപാതകത്തിൽ കലാശിച്ചു..! സുഹൃത്തിനെ കുത്തിക്കൊന്ന ബംഗ്ലാദേശ് സ്വദേശിക്ക് കുവൈത്തിൽ വധശിക്ഷ

കുവൈത്ത്: ഭാര്യയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് സ്വദേശിക്ക് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കുറ്റം തെളിഞ്ഞതിനെത്തുടർന്ന് പബ്ലിക് പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.

വീട്ടിലെത്തിയ സുഹൃത്ത് ഭാര്യയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തി ഫേസ്ബുക്കിൽ പങ്കുവെച്ചെന്നാണ് പ്രതിയുടെ മൊഴി. ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകൾ വന്നതോടെ അവ നീക്കം ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും സുഹൃത്ത് തയ്യാറായില്ല. പകരം കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചതോടെ കുടുംബജീവിതത്തിലും പ്രശ്നങ്ങളുണ്ടായി. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണമായതെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു.

Also Read: അടൂർ സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക്..!സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും തിരിച്ചറിഞ്ഞു

തുടർന്ന് സുഹൃത്ത് ജോലിസ്ഥലത്തുണ്ടെന്ന് ഉറപ്പാക്കിയ പ്രതി കത്തിയുമായി കാത്തുനിന്നു. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ തലയിലും ശരീരത്തിലും നിരവധി തവണ കുത്തി. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് കണ്ടെത്തിയതോടെയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

Share Email
Top